Sun, Oct 4, 2026
31 C
Dubai

ജസ്‌റ്റിസ്‌ നരിമാൻ വിരമിച്ചു; ‘നഷ്‌ടമായത് സിംഹങ്ങളിൽ ഒന്നിനെ’യെന്ന് ചീഫ് ജസ്‌റ്റിസ്‌

ഡെൽഹി: രാജ്യത്തിന്റെ നവോഥാനത്തിനായി ഒരുപിടി ചരിത്ര വിധികൾ എഴുതിയ ജസ്‌റ്റിസ്‌ റോഹിംടൺ ഫാലി നരിമാന്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു. വ്യാഴാഴ്‌ചയാണ് അദ്ദേഹം സേവനം പൂര്‍ത്തിയാക്കിയത്. സുപ്രീം കോടതിക്ക് നഷ്‌ടമായത് സിംഹങ്ങളിൽ ഒന്നിനെയാണെന്ന്...

രാജ്യസഭയിലെ ബഹളം; രണ്ട്‍ കേരളാ എംപിമാർക്ക് എതിരെ പരാതി

ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ കേരളാ എംപിമാർക്ക് എതിരെ പരാതി. എളമരം കരീം, ബിനോയ് വിശ്വം എന്നീ എംപിമാർക്ക് എതിരെയാണ് രാജ്യസഭാ മാർഷൽമാർ പരാതി നൽകിയത്. എളമരം കരീം എംപി...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം: നേരിടാന്‍ സജ്‌ജീകരണങ്ങള്‍

തിരുവനന്തപുരം: ഡോക്‌ടർമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള അക്രമങ്ങളില്‍ നടപടികള്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്കും പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ്...

രാഹുലിന്റെ ചിത്രം പ്രൊഫൈല്‍ പിക്‌ചറാക്കി പ്രിയങ്ക; ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ പ്രതിഷേധവുമായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ പിക്‌ചർ രാഹുലിന്റെ ചിത്രമാക്കിയാണ് പ്രിയങ്കയുടെ...

മകളുടെ മുന്നിലിട്ട് മുസ്‌ലിം യുവാവിനെ മർദ്ദിച്ച് ആൾക്കൂട്ടം; ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ 45കാരനായ മുസ്‌ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഒരു സംഘം ആളുകൾ. ഇദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിലിട്ടാണ് മർദ്ദിച്ചത്. ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് മർദ്ദനം നടന്നതെന്ന് എൻഡിടിവി റിപ്പോർട്...

തുർക്കിയിൽ മിന്നൽ പ്രളയം; 9 പേർ മരണപ്പെട്ടു

ഇസ്‌താംബൂൾ: വടക്കൻ തുർക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ഒൻപത് പേർ കൊല്ലപ്പെട്ടു. ആയിരത്തിൽ അധികം പേരെ ദുരന്തബാധിത മേഖലയിൽ നിന്ന് മാറ്റി പാർപ്പിച്ചതായും ദുരന്തനിവാരണ വകുപ്പ് വ്യാഴാഴ്‌ച അറിയിച്ചു. മിന്നൽ പ്രളയം...

ഡോക്‌ടർക്ക് മർദനമേറ്റ സംഭവം; പോലീസിനെ വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: ഡോക്‌ടർക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ എടത്തല പോലീസിന് വീഴ്‌ച ഉണ്ടായതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. അടിയന്തര റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്. ഡോക്‌ടർക്ക് മർദനമേറ്റ സംഭവത്തിൽ...

5000ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടടക്കം 5000ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ്. സംസ്‌ഥാന നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഒരു മുതിര്‍ന്ന്...
- Advertisement -