വാക്‌സിൻ സ്ളോട്ട് വാട്‍സ്ആപ്പിലൂടെ; വിശദാംശങ്ങൾ അറിയാം

By Team Member, Malabar News
WhatsApp Slot Booking
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഇനി മുതൽ വാക്‌സിനേഷൻ സ്ളോട്ട് ബുക്ക് ചെയ്യുന്നതിന് വാട്‍സ്ആപ്പ് ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. വാട്‍സ്ആപ്പും, കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വാട്‍സ്ആപ്പിൽ സ്ളോട്ട് ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

9013151515 എന്ന വാട്‍സ്ആപ്പ് നമ്പർ വഴിയാണ് കോവിഡ് വാക്‌സിനേഷന്റെ സ്ളോട്ടുകൾ ബുക്ക് ചെയ്യുന്നത്. MyGov Corona HelpDesk നമ്പറായ 9013151515 ആദ്യം മൊബൈലിൽ സേവ് ചെയ്യണം. ശേഷം ഈ നമ്പറിലേക്ക് Book Slot എന്ന് ഇംഗ്ളീഷിൽ ടൈപ്പ് ചെയ്‌ത്‌ സന്ദേശമയക്കണം. തുടർന്ന് എസ്എംഎസ് ആയി ലഭിക്കുന്ന ആറക്ക ഒടിപി നമ്പർ വാട്‍സ്ആപ്പിലൂടെ അയക്കണം. അതിന് ശേഷം സൗകര്യപ്രദമായ സ്‌ഥലം, തീയതി, പിൻകോഡ്, വാക്‌സിൻ ടൈപ്പ് എന്നിവയും സന്ദേശമായി അയക്കുക. ഇതിന് പിന്നാലെ കൺഫർമേഷൻ ലഭിക്കുന്നതോടെ അപ്പോയ്ൻമെന്റ് ലഭിച്ച ദിവസം വാക്‌സിനേഷൻ കേന്ദ്രത്തിൽ പോയി വാക്‌സിൻ എടുക്കാവുന്നതാണ്.

നിലവിൽ കോവിൻ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴിയാണ് കോവിഡ് വാക്‌സിനേഷനുള്ള സ്ളോട്ട് ബുക്ക് ചെയ്യുന്നത്. ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാട്‍സ്ആപ്പ് വഴി സ്ളോട്ട് ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കുന്നതിലൂടെ വാക്‌സിനേഷൻ നടപടികൾ എത്രയും വേഗം നടപ്പാക്കാൻ സാധിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

Read also: അങ്കമാലിയിൽ 41കാരന്റെ മരണം കൊലപാതകമെന്ന് സൂചന; 4 പേർ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE