സംസ്‌ഥാനത്തെ പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്തെ പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല പണിമുടക്കിലേക്കെന്ന് മുന്നറിയിപ്പ്. പ്രശ്‌ന പരിഹാരത്തിനായുള്ള ഇടപെടലുകൾ നടത്തുന്നില്ലായെന്നതാണ് പരാതി. ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്‌ക്ക് അവസരം ഒരുക്കുന്നില്ല എന്നും പിജി ഡോക്‌ടർമാർ പറയുന്നു.
കൃത്യമായ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ...
കോവിഡ് ഇന്ത്യ; 36,668 രോഗമുക്‌തി, 42,625 രോഗബാധിതർ, 562 മരണം
ഡെൽഹി: രാജ്യത്ത് ഇന്ന് 42,625 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനത്തോളം വർധനയുണ്ട്. 36,668 പേർ രോഗമുക്‌തരായി. 562 മരണമാണ് 24 മണിക്കൂറിനിടെ സ്‌ഥിരീകരിച്ചത്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച്...
വിവാഹ വാഗ്‌ദാനം നൽകിയുള്ള പീഡനം; പ്രത്യേക നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: വ്യാജ വിവാഹ വാഗ്‌ദാനം നൽകി സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമ സംവിധാനം വേണമെന്ന് അലഹബാദ് ഹൈക്കോടതി. സ്‌ത്രീകളെ ലൈംഗിക ഉപകരണം മാത്രമായി കാണുന്ന രീതി ചർച്ച...
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന...
കോവിഡ് മരണ പട്ടിക പഞ്ചായത്ത് അടിസ്‌ഥാനത്തിൽ ലഭ്യമാക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്‌ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. 2020 ജൂലായ് മുതൽ 2021 ജൂലായ് വരെ ഒരു വർഷത്തെ കോവിഡ് മരണക്കണക്കുകൾ...
മധ്യപ്രദേശിൽ തുണിമില്ല് സമരം; നേതൃത്വം നൽകിയ മേധാ പട്കറെ അറസ്‌റ്റ് ചെയ്‌തു
ഇൻഡോർ: അടച്ചുപൂട്ടിയ സ്വകാര്യ തുണിമില്ലിന് മുന്നില്‍ സമരം ചെയ്‌ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെയും 350 തൊഴിലാളികളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയ മേധാ പട്കറെ ഖാര്‍ഗോണില്‍ വെച്ചാണ്...
രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക
കാസർഗോഡ്: കർണാടകയിലേക്ക് പോവാൻ ഇന്ന് മുതൽ രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചികിൽസയ്‌ക്കായി യാത്ര ചെയ്യുന്ന രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അതീവ...
സംസ്‌ഥാനത്തെ 493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ 493 പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ലിസ്‌റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സർക്കാർ വ്യക്‌തമാക്കിയിരുന്നു. ലാസ്‌റ്റ് ഗ്രേഡ്, എല്‍ഡി ക്ളര്‍ക്ക്, വനിതാ സിവില്‍ പോലീസ്...







































