യെദിയൂരപ്പയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല; വാർത്തകൾ മാദ്ധ്യമ സൃഷ്‌ടിയെന്ന് കേന്ദ്രമന്ത്രി
ന്യൂഡെല്‍ഹി: കര്‍ണാടകയിലെ രാഷ്‌ട്രീയ പ്രതിസന്ധിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി. യെദിയൂരപ്പയോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ല എന്നും നിലവില്‍ പ്രചരിക്കുന്നതൊക്കെ മാദ്ധ്യമങ്ങള്‍ ഉണ്ടാക്കിയ കഥകള്‍ മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സ്‌ഥാനത്തു നിന്ന്...
നിയന്ത്രണങ്ങൾ കർശനമാക്കുന്നു; കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കാൻ തീരുമാനം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കുന്നതിന്റെ ഭാഗമായി പുതിയ ആക്ഷൻ പ്ളാനുമായി പോലീസ്. ഇതിന്റെ ഭാഗമായി ഡിവൈഎസ്‌പിമാരുടെയും, അസിസ്‌റ്റന്റ് കമ്മീഷണർമാരുടെയും നേതൃത്വത്തിൽ കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കും. ഇത്തരത്തിലുള്ള ഓരോ...
ഒറ്റദിവസം കൊണ്ട് നാലര ലക്ഷം പേർക്ക് വാക്‌സിൻ; കേന്ദ്രവാദം പൊളിച്ചടുക്കി കേരളത്തിന്റെ പുതിയ റെക്കോർഡ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് ഇതുവരെ 4,53,339 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ...
ബംഗ്‌ളാദേശിന് 200 മെട്രിക് ഓക്‌സിജനുമായി ഇന്ത്യ; ട്രെയിൻ പുറപ്പെട്ടു
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ബംഗ്‌ളാദേശിന് കൈത്താങ്ങുമായി ഇന്ത്യ. ട്രെയിൻ മാർഗം ബംഗ്‌ളാദേശിലേക്ക് 200 മെട്രിക് ദ്രവീകൃത മെഡിക്കൽ ഓക്‌സിജനുമായി ഇന്ത്യയുടെ ഓക്‌സിജൻ എക്‌സ്‌പ്രസ് പുറപ്പെട്ടു. ഇതാദ്യമായാണ് ഓക്‌സിജനുമായി ട്രെയിൻ വിദേശ രാജ്യത്തേക്ക് സർവീസ്...
കൂരാച്ചുണ്ടിലെ ഫാമിൽ പക്ഷിപ്പനിയല്ല; പരിശോധനാഫലം നെഗറ്റീവ്
കോഴിക്കോട് : ജില്ലയിലെ കൂരാച്ചുണ്ടിലുള്ള സ്വകാര്യ ഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് സ്‌ഥിരീകരിച്ചു. കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി ആണെന്ന സംശയത്തിൽ ഫാമിൽ നിന്നും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. തുടർന്ന്...
പലസ്‌തീന് രാഷ്‌ട്രീയ പിന്തുണ; അള്‍ജീരിയന്‍ താരം ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി
ടോക്കിയോ: ഇസ്രായേലുമായി മൽസരം വന്നേക്കാമെന്ന കാരണത്താൽ അള്‍ജീരിയന്‍ താരം ടോക്കിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി. അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിനാണ് പിന്‍മാറിയത്.
പലസ്‌തീനോടുള്ള രാഷ്‌ട്രീയ പിന്തുണയുടെ ഭാഗമായാണ് തന്റെ പിൻമാറ്റമെന്ന് ഫതഹി നൗറിൻ...
കുവൈറ്റിൽ സഹോദരങ്ങൾ തമ്മിൽ സംഘട്ടനം; തടയാനെത്തിയ പോലീസിനും മർദ്ദനം; അറസ്‌റ്റ്
കുവൈറ്റ് സിറ്റി: പോലീസിനെ ആക്രമിച്ച നാല് സഹോദരങ്ങൾ അറസ്‌റ്റിൽ. കഴിഞ്ഞ ദിവസം അബ്‌ദുള്ള അൽ മുബാറക് ഏരിയയിൽ ആയിരുന്നു സംഭവം. ബന്ധുക്കൾ തമ്മിൽ തർക്കവും അടിപിടിയും നടക്കുന്നെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കൺട്രോൾ...
2 പേർക്ക് കൂടി സിക; സംസ്‌ഥാനത്ത് ആകെ രോഗബാധിതർ 46 ആയി
തിരുവനന്തപുരം : സംസ്‌ഥാനത്ത് 2 പേർക്ക് കൂടി പുതുതായി സിക വൈറസ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 2 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചത്.
തിരുവനന്തപുരം കുമാരപുരം സ്വദേശിയായ...








































