ഗോദയിൽ ചരിത്രം രചിച്ച് രവി കുമാർ ദഹിയ ഫൈനലിൽ; നാലാം മെഡൽ ഉറപ്പിച്ച് ഇന്ത്യ

By News Desk, Malabar News
Tokyo Olympics
Ajwa Travels

ടോക്യോ: ഒളിമ്പിക്‌സിൽ നാലാം മെഡലിനായി കാത്ത് ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ ഫൈനലിൽ കടന്നു. കസാഖിസ്‌ഥാന്റെ നൂറിസ്‌ലാം സനയയെ മലർത്തിയടിച്ചായിരുന്നു രവിയുടെ മുന്നേറ്റം.

നേരത്തെ കൊളംബിയയുടെ ഓസ്‌കർ അർബനോയെ 13- 2 എന്ന സ്‌കോറിന് തകർത്ത് ക്വാർട്ടറിൽ എത്തിയ രവി കുമാർ ബൾഗേറിയയുടെ ജോർജി വാംഗളോവിനെ 14- 4 എന്ന സ്‌കോറിന് മറികടന്നാണ് സെമി ബർത്ത് ഉറപ്പിച്ചത്.

2019ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും ഈ വര്‍ഷം അല്‍മാട്ടിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയ താരമാണ് രവി ദഹിയ. കഴിഞ്ഞ വര്‍ഷം ന്യൂഡെല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും രവി സ്വര്‍ണം നേടിയിരുന്നു.

Also Read: വിവാഹ വാഗ്‌ദാനം നൽകിയുള്ള പീഡനം; പ്രത്യേക നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE