ഇടിമിന്നൽ അപകടം; യുപിയിലും, മധ്യപ്രദേശിലും, രാജസ്‌ഥാനിലും മരണം 68 ആയി
ന്യൂഡെൽഹി : ഇടിമിന്നലേറ്റ് ഉത്തർപ്രദേശിലും, മധ്യപ്രദേശിലും, രാജസ്‌ഥാനിലുമായി 68 പേർ മരിച്ചു. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്‌ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ തുടരുന്ന കനത്ത...
രാജ്യത്ത് 24 മണിക്കൂറിൽ 37,154 കോവിഡ് ബാധിതർ; കൂടുതൽ കേസുകൾ കേരളത്തിൽ
ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,154 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 39,649 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. കൂടാതെ...
കോഴിക്കോട് മെഡിക്കൽ കോളേജ്; ഐസിയു ഇല്ലാതെ കോവിഡ് വിഭാഗം
കോഴിക്കോട് : കോവിഡ് ആശുപത്രി തുടങ്ങി 3 മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിനാവശ്യമായ സജ്‌ജീകരണങ്ങൾ ഒരുക്കുന്നതിൽ ആരോഗ്യവകുപ്പിന് വൻ വീഴ്‌ച. ഇതുവരെയും ഇവിടെ തീവ്രപരിചരണ വിഭാഗം പ്രവർത്തന ക്ഷമമാകാത്തതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
ആശുപത്രിയിലെ...
17 വർഷത്തെ പരിശ്രമം; 70കാരൻ ‘റിച്ചാര്‍ഡ് ബ്രാന്‍സണ്‍’ ഇനി ബഹിരാകാശ ചരിത്രം!
ആദ്യ സ്വകാര്യ ബഹിരാകാശ 'വിനോദയാത്ര' വിജയകരമായി പൂർത്തീകരിച്ച റിച്ചാര്‍ഡ് ബ്രാന്‍സണ്‍ 17 വർഷമാണ് ഈ സ്വപ്‌നം പൂർത്തീകരിക്കാൻ ചെലവഴിച്ച സമയം. തന്റെ 53ആമത്തെ വയസിൽ കണ്ട സ്വപ്‌നം പൂർത്തീകരിക്കുമ്പോൾ 'റിച്ചാര്‍ഡ് ബ്രാന്‍സണ്‍' 70...
പാലക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തിനായി അന്വേഷണം
പാലക്കാട് : ജില്ലയിലെ മണ്ണാർക്കാട് അമ്പലപ്പാറയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവിഴാംകുന്ന് സ്വദേശിയായ സജീർ(24) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ഇന്നലെ രാത്രിയിൽ വാഴത്തോട്ടത്തിന്റെ കാവലിനായി പോയതാണ് സജീറെന്ന് ബന്ധുക്കൾ വ്യക്‌തമാക്കുന്നുണ്ട്....
കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് കസ്‌റ്റംസ് ചോദ്യം ചെയ്യും. സ്വർണം കടത്തുന്നതിന് ഷാഫിയുടെ സഹായം ലഭിച്ചുവെന്ന് അർജുൻ ആയങ്കി വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്...
സംസ്‌ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും. അതി ശക്‌തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള എട്ട് ജില്ലകളില്‍ യെല്ലോ...
സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയിൽ എൻഐഎ കോടതി ഇന്ന് വാദം കേൾക്കും
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ നിരന്തരം ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് കുമാർ നൽകിയ പരാതിയിൽ കൊച്ചി എൻഐഎ കോടതി ഇന്ന് വാദം കേൾക്കും. വൈകിട്ട് മൂന്ന്...








































