അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്,...
ലോകത്ത് 18.68 കോടിയും പിന്നിട്ട് കോവിഡ് ബാധിതർ
ന്യൂയോര്ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18 കോടി 68 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേര്ക്കാണ് ലോകത്താകമാനം വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 17...
ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് വെട്ടിപ്പ്; അന്വേഷണം കോവിഡിൽ തട്ടി നിലച്ചു
തിരുവല്ല: ട്രാവൻകൂർ സ്പിരിറ്റ് മോഷണ കേസിന്റെ അന്വേഷണം കോവിഡിൽ തട്ടി പ്രതിസന്ധിയിൽ. കസ്റ്റഡിയിലുള്ള ഒന്നാം പ്രതി നന്ദകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രതികളുമായുള്ള തെളിവെടുപ്പ് താൽക്കാലികമായി മാറ്റിവച്ചു. കൂടുതൽ വൈകിയാൽ തെളിവുകൾ...
സിക വൈറസ്; സാഹചര്യം വിലയിരുത്താന് കേന്ദ്ര സംഘം ഇന്നെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ സിക വൈറസ് ബാധയുടെ സാഹചര്യം വിലയിരുത്താന് കേന്ദ്ര സംഘം ഇന്നെത്തും. വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയില് പ്രതിരോധത്തിന്റെ ഭാഗമായി ആക്ഷന് പ്ളാന് രൂപീകരിച്ചു. കൂടുതല് പരിശോധനാ ഫലവും ആരോഗ്യ...
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയായി. ഡീസൽ വില 95...
കേന്ദ്ര മന്ത്രിമാരിൽ 42 ശതമാനം പേർക്ക് എതിരെയും ക്രിമിനൽ കേസുകൾ; റിപ്പോർട്
ന്യൂഡെൽഹി: പുതുതായി നിയമിതരായ മന്ത്രിമാർ ഉൾപ്പെടെ കേന്ദ്ര മന്ത്രിസഭയിലെ 42 ശതമാനം പേർക്ക് എതിരെയും ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്. വോട്ടെടുപ്പ് അവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ എഡിആർ (അസോസിയേഷൻ ഫോർ...
കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോണിന്റെ ഉപയോഗത്തിന് വിലക്ക്
കൊച്ചി: കൊച്ചി നാവിക ആസ്ഥാന പരിസരത്ത് ഡ്രോണ് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. മൂന്ന് കിലോ മീറ്റര് പരിധിക്കുള്ളില് ഡ്രോണ് ഉപയോഗിക്കുന്നതിനാണ് വിലക്ക്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
നിരോധനം...
കോവിഡ് കേസുകൾ കുറഞ്ഞു; ഗുജറാത്തിലും ഹരിയാനയിലും അടുത്ത ആഴ്ച മുതൽ സ്കൂളുകൾ തുറക്കും
അഹമ്മദാബാദ്: കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാൻ ഗുജറാത്ത്, ഹരിയാന സർക്കാരുകൾ തീരുമാനിച്ചു. ഗുജറാത്തിൽ ജൂലൈ 15 മുതൽ പന്ത്രണ്ടാം ക്ളാസ് വിദ്യാർഥികൾക്കായി സ്കൂളുകളും ഡിഗ്രി, പിജി...








































