കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ; ട്രെയിനുകൾ വഴിതിരിച്ചു വിട്ടു

By News Desk, Malabar News
Another landslide in the Konkan region; The trains were diverted
Representational Image

പനാജി: തുടർച്ചയായ കനത്ത മഴയെ തുടർന്ന് കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന്, കൊങ്കൺ റെയിൽവേ ട്രെയിൻ സർവീസുകൾ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്‌തു.

ഓൾഡ് ഗോവ കർമാലി തുരങ്കത്തിൽ കർമാലി- തിവിം സ്‌റ്റേഷനുകൾക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്. ഇരുഭാഗത്തേക്കുമുള്ള സർവീസുകൾ തടസപ്പെട്ടിരിക്കുകയാണ്. കേരളത്തിലേക്കുള്ള ദീർഘദൂര സർവീസുകളടക്കമുള്ള ട്രെയിനുകൾ വഴിയിൽ കുടുങ്ങി. ചില ട്രെയിനുകൾ വഴിതിരിച്ചു വിട്ടതായും അധികൃതർ അറിയിച്ചു.

Also Read: അനധികൃത നിർമാണമെന്ന് ആരോപണം; ലക്ഷദ്വീപിൽ മദ്രസ കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE