Fri, Oct 16, 2026
33 C
Dubai

ജമ്മു കശ്‌മീരിലെ 13 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ 13 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചതായി സർക്കാർ അറിയിച്ചു. എന്നാൽ ഇവിടങ്ങളിൽ ഉൾപ്പടെ രാത്രികാല കർഫ്യൂ തുടരും. ജമ്മു, കതുവ, സാംബ, പൂഞ്ച്, രാജൗരി,...

വൈറൽ ഓഡിയോ; മുകേഷ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി

കൊല്ലം: സഹായം തേടി വിളിച്ച വിദ്യാർഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി. സഹായം അഭ്യർഥിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി....

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കർ സിങ് ധാമി സത്യപ്രതിജ്‌ഞ ചെയ്‌തു

ഡെറാഡൂൺ: പുഷ്‌കർ സിങ് ധാമി ഉത്തരാഖണ്ഡിലെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഖട്ടിമയിൽ നിന്നുള്ള എംഎൽഎയാണ് പുഷ്‌കർ സിങ് ധാമി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബേബി റാണി മൗര്യ സത്യവാചകം ചൊല്ലിക്കൊടുത്തു....

കർണാടകയിൽ മാളുകളും ഷോപ്പിംഗ് കോംപ്ളക്‌സുകളും നാളെ മുതൽ തുറക്കും

ബെംഗളൂരു: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ മാളുകളും ഷോപ്പിംഗ് കോംപ്ളക്‌സുകളും തുറന്നു പ്രവർത്തിക്കും. കഴിഞ്ഞ ദിവസം കർണാടക സർക്കാർ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. സംസ്‌ഥാനത്ത് അടുത്തയാഴ്‌ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടായിരിക്കില്ല...

‘കിറ്റെക്‌സിന്റെ പ്രോഡക്‌ട്’; പരാമർശം വേദനിപ്പിച്ചെന്ന് കുന്നത്തുനാട് എംഎൽഎ

കൊച്ചി: കുന്നത്ത്നാട് എംഎൽഎ കിറ്റെക്‌സ് കമ്പനിയുടെ ഉൽപന്നമാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് പിവി ശ്രീനിജന്‍ എംഎൽഎ. "ഏതോ കമ്പനിയുടെ ഉൽപന്നമാണ് താന്‍ എന്ന തരത്തില്‍ വിഡി സതീശന്‍ ആക്ഷേപം...

കുന്നത്തുനാട് എംഎല്‍എ കിറ്റെക്‌സിന്റെ പ്രൊഡക്‌ട്; വിഡി സതീശന്‍

തിരുവനന്തപുരം: കിറ്റെക്‌സ് വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ നിന്നും ഒരു വ്യവസായ സ്‌ഥാപനവും പോകരുതെന്നും ഉയർന്നു വരുന്ന ആരോപണങ്ങളിൽ സര്‍ക്കാര്‍ മറുപടി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു. കുന്നത്തുനാട്...

രോഗബാധ 12,100, പോസിറ്റിവിറ്റി 10.25%, മരണം 76

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,18,047 ആണ്. ഇതിൽ രോഗബാധ 12,100 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,551 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 76 പേർക്കാണ്....

ശ്രീനഗറിൽ ഡ്രോൺ നിരോധിച്ചു

ശ്രീനഗര്‍: ജമ്മു വ്യോമസേനാ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡ്രോണ്‍ കൈവശമുള്ളവര്‍ സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കണമെന്ന് ശ്രീനഗര്‍ കളക്‌ടർ അറിയിച്ചു. ഡ്രോണ്‍ ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും...
- Advertisement -