പ്രധാന പാതയോരങ്ങളിൽ മദ്യ ശാലകൾ ഒഴിവാക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

By Staff Reporter, Malabar News
bevco-outlets-
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ സ്‌ഥാപിക്കുന്നതിന് എതിരെ ഹൈക്കോടതി. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ മാത്രം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്‌ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മദ്യവില്‍പന ശാലകളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം.

അതേസമയം, മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്‌ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബാറുകളില്‍ മദ്യ വില്‍പന പുനരാരംഭിച്ച സാഹചര്യത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയുമെന്നും മദ്യവിൽപനയ്‌ക്ക്‌ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്‌ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Read Also: തിരുവനന്തപുരം സ്വർണക്കടത്ത്: പ്രതികൾക്ക് ജാമ്യം നൽകിയ വിധി സ്‌റ്റേ ചെയ്യാനാകില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE