രോഗബാധ 12,868, പോസിറ്റിവിറ്റി 10.3%, മരണം 124
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,24,886 ആണ്. ഇതിൽ രോഗബാധ 12,868 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 11,564 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 124 പേർക്കാണ്....
സ്പുട്നിക് ലൈറ്റ്; പരീക്ഷണത്തിന് ഇന്ത്യയില് അനുമതി ഇല്ല
ഡെൽഹി: സ്പുട്നിക് ലൈറ്റ് കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ളിനിക്കല് പരീക്ഷണത്തിന് ഇന്ത്യയില് അനുമതി നിഷേധിച്ചു. ഡ്രഗ് കണ്ട്രോള് ജനറല് ഓഫ് ഇന്ത്യ (ഡിസിജിഐ)യാണ് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്. ഡോ. റെഡ്ഡീസ്...
‘കുരുന്ന്-കരുതല്’; കുട്ടികളുടെ തീവ്ര പരിചരണം ഉറപ്പാക്കാന് പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില് കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള 'കുരുന്ന്-കരുതല്' വിദഗ്ധ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്...
വാക്സിന് വിതരണം; സംസ്ഥാന സര്ക്കാരുകളെ വിമര്ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: കോവിഡ് വാക്സിന് വിതരണത്തിലെ പ്രശ്നങ്ങള്ക്ക് സംസ്ഥാന സര്ക്കാരുകളെ വിമര്ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ വര്ധന്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കള് വാക്സിൻ വിതരണം സംബന്ധിച്ച് നടത്തിയ പരാമര്ശങ്ങള്ക്കാണ് വിമര്ശനം.
കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് രാജ്യത്ത് വാക്സിൻ...
ജീവനും സുരക്ഷയും മാനിക്കാതെ സേവനനിരതരായ ഡോക്ടർമാർക്ക് ആശംസകൾ; മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ജീവനും സുരക്ഷയും മാനിക്കാതെ സേവനനിരതരായ ഡോക്ടർമാർക്ക് 'ഡോക്ടേഴ്സ് ഡേ'യില് ആശംസകളും അഭിനന്ദനങ്ങളും അര്പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. നിസ്വാര്ഥ സേവനം നടത്തുന്ന ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവര്ത്തകരാണ് ആരോഗ്യ...
വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമം
തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി. യുകെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുവമ്പാടി ബീച്ചിൽ തിങ്കളാഴ്ച രാത്രി നടക്കാനിറങ്ങിയ ഇവർക്ക് നേരെ അതിക്രമമുണ്ടായതായി...
ലക്ഷദ്വീപിൽ സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപില് ഭൂമി കൈമാറ്റത്തിന് സ്റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച അഡ്മിനിസ്ട്രേഷന് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നടപടിയിൽ ലക്ഷദ്വീപ് ഭരണകൂടത്തില് നിന്ന് ഹൈക്കോടതി വിശദീകരണം തേടി. പാര്ലമെന്റ് ഭേദഗതിയില്ലാതെയാണ് ലക്ഷദ്വീപില് സ്റ്റാംപ് ഡ്യൂട്ടി...
വധഭീഷണി; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി
കോട്ടയം: ഊമക്കത്ത് വധഭീഷണി പരാതിയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. കോട്ടയം വെസ്റ്റ് പോലീസാണ് എഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് മൊഴിയെടുത്തത്.
ഭീഷണിയെ ഗൗരവപരമായാണ് കാണുന്നതെന്നും നിർഭയമായ പൊതുപ്രവർത്തനം തുടരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ...








































