സ്‌ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കി; വേടൻ കേസിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം
കൊച്ചി: റാപ്പർ വേടനെ (യഥാർഥ പേര് ഹിരൺദാസ് മുരളി) പുലിപ്പല്ലുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ കോടനാട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസറെ സ്‌ഥലം മാറ്റാൻ ഉത്തരവ്. സ്‌ഥിരീകരിക്കാത്ത വിഷയങ്ങൾ പരസ്യമാക്കിയതിനാണ്...
ഭീകരാക്രമണം നടക്കുമെന്ന റിപ്പോർട് 3 ദിവസം മുൻപ് കിട്ടി, മോദിക്കെതിരെ ഖർഗെ
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജമ്മു കശ്‌മീരിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട് പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്നുദിവസം മുൻപ് തന്നെ പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്നാണ്...
കേരളത്തിൽ പോലീസ് രാജ്, ഏകാധിപത്യ നടപടികളെ അംഗീകരിക്കില്ല; ബിജെപി
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയെ പോലീസ് അറസ്‌റ്റ് ചെയ്‌ത രീതിയിൽ പ്രതിഷേധം അറിയിച്ച് ബിജെപി. വസ്‌ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്‌റ്റ് ചെയ്‌ത കേരള പോലീസിന്റെ നടപടി...
എ രാജയ്‌ക്ക് എംഎൽഎയായി തുടരാം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
ന്യൂഡെൽഹി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ, രാജയ്‌ക്ക് ദേവികുളം...
പത്താം ക്ളാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്ളാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജന് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം...
ഷാജൻ സ്‌കറിയയുടെ ക്രൂരമായ അറസ്‌റ്റിൽ പരാതിയുമായി കോം ഇന്ത്യ
തിരുവനന്തപുരം: യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരെ സൈബർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതികാര അറസ്‌റ്റിൽ നടപടി ആവശ്യപ്പെട്ട് കോൺഫെഡറേഷൻ...
അതിർത്തിയിൽ പാക്ക് പ്രകോപനം തുടരുന്നു; തുടർച്ചയായി 12ആം ദിനവും വെടിവയ്‌പ്പ്
ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്‌ഥാൻ. തുടർച്ചയായി 12ആം ദിനവും വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇന്ത്യൻ പോസ്‌റ്റുകൾക്ക് നേരെ പാക്കിസ്‌ഥാൻ സൈന്യത്തിന്റെ വെടിവയ്‌പ്പുണ്ടായത്. കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി,...
കുവൈത്തിൽ കുത്തേറ്റ് മരിച്ചു; ദമ്പതികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
കൊച്ചി: കുവൈത്തിലെ താമസ സ്‌ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11.30ന് മണ്ടളം സെന്റ് ജൂഡ്‌സ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. മണ്ടളം പുല്ലംവനം റോഡിലെ...







































