‘പരാതി നൽകിയത് 8 വർഷത്തിന് ശേഷം’; ബലാൽസംഗ കേസിൽ സിദ്ദിഖിന് മുൻകൂർ ജാമ്യം
ന്യൂഡെൽഹി: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അതിജീവിതയായ നടി സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം...
പാലക്കാടിനെ ഇളക്കിമറിച്ചു കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. നാളത്തെ നിശബ്‌ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാടൻ ജനത വിധിയെഴുതും. പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം തികഞ്ഞ ആൽമവിശ്വാസത്തിലാണ്.
വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്റെയും...
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായമില്ല; വയനാട്ടിൽ നാളെ ഹർത്താൽ
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെ എൽഡിഎഫും യുഡിഎഫും വയനാട്ടിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ നാളെ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താലുമായി വ്യാപാരി വ്യവസായി സമിതി,...
മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തും; സുരേഷ് ഗോപി
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറക്കം. മഹാരാഷ്‌ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്‌ഥാനാർഥി നരേന്ദ്ര മേത്തയുടെ...
കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന; റിപ്പോർട് തേടി വനിതാ കമ്മീഷൻ
പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ അർധരാത്രി കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി വനിതാ കമ്മീഷൻ. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നടത്തിയ പരിശോധനകളുടെ വിവരങ്ങൾ...
ഡെൽഹിയിലെ വായുനിലവാരം ഗുരുതരം; ഗ്രാപ് 4 നിയന്ത്രണങ്ങൾ നടപ്പാക്കി
ന്യൂഡെൽഹി: വിഷപ്പുകയിൽ മുങ്ങിയിരിക്കുന്ന ഡെൽഹിയിലെ സ്‌ഥിതി അതീവ ഗുരുതരം. ശൈത്യം തീവ്രമാവുകയും വായുനിലവാരം ഗുരുതരമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്‌ഷൻ പ്ളാൻ (ഗ്രാപ്) 4 പ്രോട്ടോകോൾ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്‌ഥാന സർക്കാർ.
രാവിലെ...
നിർണായക നീക്കവുമായി ബൈഡൻ; യുക്രൈയിനുമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി
വാഷിങ്ടൻ: നിർണായക നീക്കവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രൈയിനുമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് ജോ ബൈഡൻ നീക്കി.
വരുന്ന ദിവസങ്ങളിൽ റഷ്യക്കെതിരെ ആദ്യമായി...
പാലക്കാടൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് ക്ളൈമാക്‌സ്; വൈകിട്ട് കൊട്ടിക്കലാശം
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക. ശക്‌തമായ ത്രികോണ മൽസരത്തിനാണ് പാലക്കാട് സാക്ഷ്യം വഹിക്കാനിരിക്കുന്നത്.
വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും പാലക്കാട്...








































