അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’; അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: അമേരിക്കയിൽ അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്. റിപ്പബ്ളിക്കൻ നേതാവും മുൻ അമേരിക്കൻ പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപിന് 276 ഇലക്‌ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡണ്ടുമായ...
ബലാൽസംഗ കേസ്; നിവിൻ പോളിക്ക് ക്ളീൻ ചിറ്റ്
കൊച്ചി: ലൈംഗികപീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ നിവിൻ പോളിക്ക് ക്ളീൻ ചിറ്റ്. യുവതിയുടെ പരാതിയിൽ കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പോലീസ് റിപ്പോർട്ടിലാണ് നിവിൻ പോളിക്ക് ക്ളീൻ ചിറ്റ് നൽകിയിരിക്കുന്നത്.
നിവിൻ പോളിക്ക്...
‘റെയ്‌ഡ് നടത്തിയ പോലീസുകാരെ ഒരു പാഠം പഠിപ്പിക്കും’; രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ അർധരാത്രി പോലീസ് നടത്തിയ നാടകീയ സംഭവങ്ങളിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ....
മൽസര ദിനങ്ങൾക്ക് ആവേശകരമായ തുടക്കം; തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിൽ
കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയിലെ മൽസര ദിനങ്ങൾക്ക് ആവേശകരമായ തുടക്കം. ഇതിനകം പൂർത്തിയായ ഗെയിംസ് മൽസരങ്ങളുടെ മികവിൽ തിരുവനന്തപുരം ജില്ലയാണ് പോയിന്റ് നിലയിൽ മുന്നിൽ. ഗെയിംസ് ഇനങ്ങളിൽ 280 മൽസരങ്ങൾ പൂർത്തിയായപ്പോൾ 687...
‘പരിശോധനാ സംഘത്തിൽ എപ്പോഴും വനിതാ പോലീസ് ഉണ്ടാകണമെന്നില്ല, മുറിയിൽ നിന്ന് ഒന്നും കിട്ടിയില്ല’
പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ വിശദീകരണവുമായി എഎസ്‌പി അശ്വതി ജി.ജി. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഎസ്‌പി അറിയിച്ചു. പരിശോധനക്ക് നിയമപ്രകാരം പോലീസിന്...
യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ ട്രംപിന് മുന്നേറ്റം, രണ്ടിടങ്ങളിൽ കമല
വാഷിങ്ടൻ: അമേരിക്കയുടെ പുതിയ പ്രസിഡണ്ട് ആരെന്ന് ഉടനറിയാം. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് മുന്നേറുന്നു. രണ്ട് സംസ്‌ഥാനങ്ങളിൽ...
വിശ്വാസം നഷ്‌ടപ്പെട്ടു; ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി
ജറുസലേം: ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗാലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗലാന്റിന് ഒട്ടേറെ വീഴ്‌ചകൾ ഉണ്ടായതായി നെതന്യാഹു പറഞ്ഞു. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേൽ കാറ്റ്സ് ചുമതലയേൽക്കുമെന്നാണ് വിവരം.
''യുദ്ധത്തിന്റെ...
അർധരാത്രി വനിതാ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന; പാലക്കാട്ട് നാടകീയ രംഗങ്ങൾ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിലേക്ക് അർധരാത്രി പോലീസ് ഇടിച്ചുകയറി പരിശോധനക്ക് ശ്രമിച്ചത് പുതിയ രാഷ്‌ട്രീയ വിവാദമായി.
ഇന്നലെ രാത്രി 12.10നാണ്...








































