സംസ്‌ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി ഗുരുതരാവസ്‌ഥയിൽ
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചു വയസുകാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടി ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
കടലുണ്ടിപ്പുഴയിൽ കുളിച്ചപ്പോഴാണ്...
മാറനല്ലൂർ ജയയുടെ മരണം കൊലപാതകം; മകന്റെ അറസ്‌റ്റ് രേഖപ്പെടുത്തും
തിരുവനന്തപുരം: മാറനല്ലൂർ കൂവളശേരിയിൽ ആർ ജയയുടെ മരണം (58) കൊലപാതകമെന്ന് പോലീസ്. നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം. സംഭവത്തിൽ മകൻ ബിജുവിനെ (35) ഇന്നലെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ജയ...
ന്യൂസ് ക്ളിക്ക് കേസ്; പ്രബീർ പുരകായസ്‌തയുടെ അറസ്‌റ്റ് റദ്ദാക്കി സുപ്രീം കോടതി
ന്യൂഡെൽഹി: ന്യൂസ് ക്ളിക്കിന്റെ സ്‌ഥാപകനും മാദ്ധ്യമപ്രവർത്തകനുമായ പ്രബീർ പുരകായസ്‌തയുടെ അറസ്‌റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. പ്രബീർ പുരകായസ്‌തയെ ഉടൻ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു. അറസ്‌റ്റിന് പുറമെ നിലവിലുള്ള റിമാൻഡും അസാധുവാക്കിയാണ് സുപ്രീം കോടതിയുടെ...
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനായി ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കി പോലീസ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി. ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ഏഴംഗ സ്‌പെഷ്യൽ ടീം കേസ്...
സംസ്‌ഥാനത്ത് വേനൽമഴ ശക്‌തമാകും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ 20 വരെ വ്യാപകമായ വേനൽമഴക്ക് സാധ്യത. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ പല ജില്ലകളിലും മഴ ലഭിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ...
പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച; കമ്മൽ മോഷ്‌ടിച്ച് ഉപേക്ഷിച്ചു
കാസർഗോഡ്: ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ...
തലസ്‌ഥാനത്ത് ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; പാസ്‌റ്റർക്ക് വെട്ടേറ്റു, വീടുകൾ ആക്രമിച്ചു
തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ലഹരി സംഘത്തിന്റെ വിളയാട്ടം. വെള്ളറട കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് മൂന്നംഗ ലഹരി സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. അമ്പൂരി സ്വദേശിയായ പാസ്‌റ്റർ അരുളിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിൽ...
പന്തീരാങ്കാവ് ഗാർഹികപീഡനം; യുവതിക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ യുവതിക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. യുവതിക്ക് വനിതാ നിയമസഹായം ഉൾപ്പടെ നൽകി പിന്തുണക്കും. മാനസിക...







































