സിപിഎം പാർട്ടി കോൺഗ്രസ് സെമിനാർ; നിലപാട് ആവർത്തിച്ച് കെവി തോമസ്
കൊച്ചി: ഡെൽഹിയിൽ നിന്നും പലരും വിളിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ വിളിച്ചു. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യ കോൺഗ്രസ് പ്രവർത്തകൻ ഞാനല്ലല്ലോയെന്നും...
പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി ശൈശവ വിവാഹം; അന്വേഷണം
ഇടുക്കി: ജില്ലയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ച് ബലമായി വിവാഹം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ തീരുമാനം. ഇനി മുതൽ ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ...
കെഎസ്ഇബിയിൽ ശക്‌തമായ നടപടി; സമരക്കാരെ പിരിച്ചുവിടും
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ചെയർമാൻ ബി അശോകും സിപിഎം സംഘടനയും തമ്മിലുള്ള ചേരിപ്പോര് പൊട്ടിത്തെറിയിൽ. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച ചെയർമാന്റെ യോഗം തടഞ്ഞതിന്റെ യോഗം തടഞ്ഞതിൽ ആസൂത്രകരായ ഓഫീസേഴ്‌സ് അസോസിയേഷൻ അംഗങ്ങളെ പിരിച്ചുവിടാൻ...
പാർട്ടി കോൺഗ്രസ്; കരട് രാഷ്‌ട്രീയ പ്രമേയ ചർച്ച ഇന്ന് അവസാനിക്കും
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ കരട് രാഷ്‌ട്രീയ പ്രമേയത്തിൻ മേലുള്ള ചർച്ച ഇന്ന് അവസാനിക്കും. കഴിഞ ദിവസം ഉയർന്ന അഭിപ്രായങ്ങളിലും നിർദ്ദേശങ്ങളിലും കേന്ദ്ര നേതൃത്വം മറുപടി നൽകും. ബിജെപി വിരുദ്ധ ബദൽ എങ്ങനെ...
ഏഴ് ജില്ലകളിൽ യെല്ലോ അലർട്; സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ കനക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്....
കെവി തോമസ് പാർട്ടി വിടുകയില്ല; കോൺഗ്രസിൽ നിന്ന് പുറത്താക്കൽ അസാധ്യവും
സിപിഎമ്മിന് രാഷ്‌ട്രീയ നേട്ടമായി മാറുന്ന കെവി തോമസിന്റെ നാളത്തെ 'പാർട്ടികോൺഗ്രസ് പ്രവേശനം' ഇടതുപക്ഷത്തേക്കുള്ള യാത്രയുടെ തുടക്കമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസിലെ സീനിയർ നേതാക്കളും അഭിപായപ്പെടുന്നത്, അതി ശക്‌തമായ വെല്ലുവിളിയും ഒപ്പം വിലപേശലിനും അപ്പുറത്തേക്ക്...
ഒൻപത് വയസുകാരിക്ക് ക്രൂരപീഡനം; പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവ്
തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പട്ടാപ്പകൽ ക്രൂരമായി ബലാൽസംഗം ചെയ്‌ത പ്രതിക്ക് ജീവിതാവസാനം വരെ കഠിന തടവ് വിധിച്ച് കോടതി. കൂടാതെ 75000 രൂപ പിഴയും ചുമത്തി. മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം തൃഷാലയത്തിൽ...
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിന്റെ കാൽ ബോംബേറിൽ തകർന്നു
തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറിൽ യുവാവിന്റെ കാലിന് ഗുരുതര പരിക്കേറ്റു. യുവാവിന്റെ വലതുകാൽ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ളീറ്റസിനാണ് പരിക്കേറ്റത്. ഗുരുതരാവസ്‌ഥയിലുള്ള യുവാവിനെ...








































