Sat, Aug 15, 2026
35 C
Dubai

രോഗബാധ 13,984, പോസിറ്റിവിറ്റി 10.93%, മരണം 118

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,27,903 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,984 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 15,923 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

പിഎസ്‌സിയെ ‘പാർട്ടി സർവീസ് കമ്മീഷൻ’ ആക്കി മാറ്റരുത്; സർക്കാരിനോട് ഷാഫി പറമ്പിൽ

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് കേരളാ പിഎസ്‌സിയെ തരം താഴ്‌ത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ. പിഎസ്‌സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യവുമായി അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു...

മീൻകുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ല; നടക്കുന്നത് വ്യാജപ്രചാരണം; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

കൊല്ലം: പാരിപ്പള്ളിയിൽ കോവിഡ് നിയന്ത്രണം പാലിച്ചില്ലെന്ന പേരിൽ പോലീസ് വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന സംഭവം വസ്‌തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും പ്രാദേശിക ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും തെറ്റായ പ്രചാരണമാണ്...

കോടതി വിധിക്ക് ശേഷം ശിവൻകുട്ടി ആദ്യമായി സഭയിൽ; പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം മന്ത്രി വി ശിവൻകുട്ടി ഇന്ന് ആദ്യമായി നിയമസഭയിൽ എത്തി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും...

പിന്നോട്ടില്ല; 9ആം തീയതി മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ

തിരുവനന്തപുരം: ഓഗസ്‌റ്റ്‌ 9 മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വ്യാപാരികൾ. സർക്കാരിന് ഇഷ്‌ടം പോലെ സമയം കൊടുത്തതിന് ശേഷമാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീൻ...

കൊട്ടിയൂർ പീഡനക്കേസ്; ഇരയെ വിവാഹം കഴിക്കാൻ പ്രതിക്ക് അനുമതിയില്ല; ഹരജികൾ തള്ളി

ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസ്‌ പ്രതിയായ റോബിൻ വടക്കുംചേരിയും ഇരയായ പെൺകുട്ടിയും നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി. പെൺകുട്ടിയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുമതി നൽകില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. വിവാഹം കഴിക്കാൻ...

തോൽക്കുമെന്ന് പറഞ്ഞിട്ടും അഴീക്കോട് മണ്ഡലത്തിൽ തന്നെ മൽസരിപ്പിച്ചു; കെഎം ഷാജി

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ അഴീക്കോട് മണ്ഡലത്തില്‍ മൽസരിപ്പിക്കരുതെന്ന് പറഞ്ഞിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വിമര്‍ശനവുമായി കെഎം ഷാജി. മുസ്‌ലിം ലീഗ് സംസ്‌ഥാന ഭാരവാഹി യോഗത്തിലാണ് ഷാജി വിമര്‍ശനമുന്നയിച്ചത്. ‘അഴീക്കോട്ടേക്കില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്....

കോട്ടയത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഇരട്ട സഹോദരങ്ങളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടുവാക്കുളത്താണ് സംഭവം. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ക്രയിൻ സർവീസ് നടത്തുന്നവരാണ്. കോവിഡ്...
- Advertisement -