കോടതി വിധിക്ക് ശേഷം ശിവൻകുട്ടി ആദ്യമായി സഭയിൽ; പ്രതിഷേധിച്ച് പ്രതിപക്ഷം

By Desk Reporter, Malabar News
UDF Protest against V-Shivankutty
Ajwa Travels

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം മന്ത്രി വി ശിവൻകുട്ടി ഇന്ന് ആദ്യമായി നിയമസഭയിൽ എത്തി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും പ്രതിഷേധിച്ചു. ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയാൻ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി ബാനര്‍ ഉയര്‍ത്തി. ചോദ്യോത്തരവേള തടസപ്പെടുത്തി. മന്ത്രിയുടെ മറുപടി പ്രസംഗവും പ്രതിപക്ഷം പലതവണ തടസപ്പെടുത്തി.

അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ സമരങ്ങൾ സംഘ‍ർഷത്തിൽ കലാശിച്ചു. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭക്ക് മുന്നിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മഹിളാമോർച്ചയും നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. മറ്റന്നാൾ 140 മണ്ഡലങ്ങളിലും മന്ത്രിയുടെ രാജിക്കായി യുഡിഎഫ് സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Most Read:  പിന്നോട്ടില്ല; 9ആം തീയതി മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE