തൃശൂരിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടി പരിക്കേൽപിച്ചു
തൃശൂർ: ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ തലക്കും കൈക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ ബാലകൃഷ്‌ണന്റെ പിതാവ് കുഞ്ഞനെ(75) ചേലക്കര പോലീസ്...
സിൽവർ ലൈൻ; കല്ലിടൽ ഇന്നും തുടരും; വ്യാപക പ്രതിഷേധത്തിന് സാധ്യത
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധം ഇന്നും തുടരും. എറണാകുളം ചോറ്റാനിക്കര, പിറവം മേഖലകളിലും, കോട്ടയം പാറമ്പുഴ, കോഴിക്കോട് കല്ലായി എന്നിവിടങ്ങളിലും കല്ലിടൽ ഇന്നും തുടരും. ചോറ്റാനിക്കരയിൽ കഴിഞ്ഞ...
പൊതു പണിമുടക്ക്; 28ന് രാവിലെ ആറ് മണിമുതൽ 30ന് രാവിലെ ആറുവരെ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പൊതു പണിമുടക്ക് ഈ മാസം 28ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച് 30ന് രാവിലെ ആറിന് അവസാനിക്കുമെന്ന് ട്രേഡ് യൂണിയൻ സംയുക്‌ത...
26ആം രാജ്യാന്തര ചലച്ചിത്ര മേള; ഇന്ന് കൊടിയിറക്കം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊടിയിറങ്ങും. കഴിഞ്ഞ 8 ദിവസം നീണ്ട ലോക സിനിമകളുടെ ഉൽസവത്തിനാണ് ഇന്ന് സമാപനം കുറിക്കുന്നത്. സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ...
മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് ഇന്ന് പുലർച്ചെ 4.20 ഓടെയാണ് അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഞ്ചു വർഷത്തോളമായി...
സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നു; വലഞ്ഞ് പൊതുജനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം തുടരുന്നു. ബുധനാഴ്‌ച അർധരാത്രി മുതലാണ് സംസ്‌ഥാനത്ത് സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചത്. തുടർന്ന് ഇതുവരെ സർക്കാർ ഇവരെ ചർച്ചക്ക് വിളിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ...
ചലച്ചിത്ര മേളയ്‌ക്ക് നാളെ കൊടിയിറക്കം; നവാസുദ്ദീന്‍ സിദ്ദീഖി മുഖ്യാതിഥിയാകും
തിരുവനന്തപുരം: ലോക സിനിമാക്കാഴ്‌ചകളുടെ ഉൽസവത്തിന് നാളെ തിരശീല വീഴും. എട്ടു രാപ്പകലുകൾ നീണ്ട ഐഎഫ്എഫ്‌കെയിൽ അന്താരാഷ്‌ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകളാണ് പ്രദർശിപ്പിച്ചത്.
മേളയുടെ സമാപന സമ്മേളനം നാളെ...
യുവാവ് സഹോദരനെ കൊലപ്പെടുത്തിയ കേസ്; അമ്മയും പ്രതി
തൃശൂർ: ചേർപ്പിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും പ്രതി. അമ്മ പത്‌മാവതിയുടെയുടെ സഹായത്തോടെയാണ് മൃതദേഹം മറവ് ചെയ്‌തതെന്ന് പ്രതി കെജെ സാബു പോലീസിന് മൊഴി നൽകി.
ആശുപത്രിയിലുള്ള പത്‌മാവതിയുടെ അറസ്‌റ്റ് ഡിസ്‌ചാർജ് ആയശേഷം രേഖപ്പെടുത്തുമെന്ന്...








































