സിദ്ധാർഥന്റെ മരണം; കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം, ലാത്തിചാർജ്
കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെ പോലീസ് ലാത്തിചാർജ് നടത്തി. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിന് നേരെ...
അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം
ഇടുക്കി: അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലിയിൽ മുണ്ടോ കണ്ടത്തിൽ ഇന്ദിര രാമകൃഷ്‌ണനാണ് (72) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടാൻ പോയപ്പോഴായിരുന്നു...
സ്‌ഥാനാർഥി തർക്കം; പിസി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണി നേരിട്ടെത്തും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിലെ നീരസം പരസ്യമായി പ്രകടിപ്പിച്ച് ഇടഞ്ഞു നിൽക്കുന്ന പിസി ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്‌ഥാനാർഥി അനിൽ ആന്റണി നേരിട്ടെത്തും. പിസി ജോർജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ്...
വിഷം കഴിച്ച് 14-കാരൻ മരിച്ച സംഭവം; സ്‌കൂൾ അധികൃതർക്കെതിരെ ബന്ധുക്കൾ
ഇടുക്കി: ഉപ്പുതറയിൽ വിഷം ഉള്ളിൽ ചെന്ന് ചികിൽസയിലിരിക്കെ എട്ടാം ക്ളാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മത്തായിപ്പാറ വട്ടപ്പാറ ജിജീഷ്- അമ്പിളി ദമ്പതികളുടെ മകൻ അനക്‌സ് (14)...
ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് നാലാം ദിനം; ഇന്ന് കിട്ടിയേക്കുമെന്ന് ധനവകുപ്പ്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനം. ഞായർ ഒഴിവാക്കി, മൂന്നാം ശമ്പള ദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളിലെ ജീവനക്കാർക്കാണ് ശമ്പളം...
സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,105 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി 2971 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9.30 മുതൽ 11.15 വരെയാണ്...
പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയ കേസ്; പ്രതി പിടിയിൽ
തിരുവനന്തപുരം: പേട്ടയിൽ നിന്ന് ഇതര സംസ്‌ഥാന തൊഴിലാളിയുടെ രണ്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. കൊല്ലത്ത് നിന്ന് ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് പുലർച്ചെയാണ് ബിഹാർ സ്വദേശികളായ...
സിദ്ധാർഥന്റെ മരണം; ഡീനിനും അസി. വാർഡനും സസ്‌പെൻഷൻ- നിർദ്ദേശം നൽകി മന്ത്രി
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെയും അസിസ്‌റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഡീനിന്റെ ഭാഗത്ത് വീഴ്‌ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ...









































