കേരള സർക്കാരിന്റെ പ്രതിഷേധം ജന്തർമന്ദറിൽ തന്നെ; പിന്തുണ അറിയിച്ച് എംകെ സ്‌റ്റാലിൻ
ന്യൂഡെൽഹി: കേന്ദ്രത്തിന് എതിരായ കേരള സർക്കാരിന്റെ പ്രതിഷേധ സമരത്തിന് ജന്തർമന്ദറിൽ അനുമതി നൽകി ഡെൽഹി പോലീസ്. ജന്തർമന്ദറിൽ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക് മാറ്റാൻ കേരള സർക്കാർ പ്രതിനിധികളോട് ഡെൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു....
ഹൈക്കോടതി വിമർശനം; ലോകായുക്‌തക്ക് എതിരായ പരാമർശം പിൻവലിച്ച് വിഡി സതീശൻ
കൊച്ചി: ലോകായുക്‌തക്ക് എതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി വിമർശനത്തെ തുടർന്നാണ് പരാമർശം പിൻവലിച്ചത്. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു പരാമർശം. കർത്തവ്യ നിർവഹണത്തിൽ ലോകായുക്‌ത...
ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി
കൊച്ചി: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. അപൂർവമായ സാഹചര്യം കേസിൽ ഇല്ലെന്ന് വിലയിരുത്തിയാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ...
ടോറസിനും ടിപ്പറിനും പുറമെ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ചുരത്തിൽ നിയന്ത്രണം
കോഴിക്കോട്: താമരശേരി ചുരത്തിൽ അവധി ദിവസങ്ങളിൽ ഉൾപ്പടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതകുരുക്ക് പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. ബദൽപാതയായ പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ...
പത്തനംതിട്ട പോക്‌സോ കേസ്; ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ അറസ്‌റ്റിൽ
പത്തനംതിട്ട: പത്തനംതിട്ട പെരുനാടിൽ പ്ളസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌ത കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ നാലുപേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡണ്ട് ജോയൽ തോമസാണ് അറസ്‌റ്റിലായത്....
ഡോ. വന്ദന ദാസ് കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ വിധി ഇന്ന്
കൊച്ചി: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് മോഹൻദാസ് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിധി...
ഷൈജ ആണ്ടവന്റേത് രാജ്യദ്രോഹ നിലപാട്; പ്രതിഷേധം ശക്‌തമാക്കി വിദ്യാർഥി സംഘടനകൾ
കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്‌തമാക്കി എബിവിപിയും കെഎസ്‌യുവും. ഷൈജ ആണ്ടവന്റേത് രാജ്യദ്രോഹ നിലപാടാണെന്ന് എബിവിപി ദേശീയ നിർവാഹക...
കേന്ദ്ര സർവകലാശാല ഡെപ്യൂട്ടി രജിസ്‌ട്രാർ നിയമനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കാസർഗോട്ടെ കേന്ദ്ര സർവകലാശാല ഡെപ്യൂട്ടി രജിസ്‌ട്രാർ വിഎസ് പ്രദീപിന്റെ നിയമനം ശരിവെച്ചുള്ള സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രദീപിനെ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണോയെന്ന് വീണ്ടും പരിശോധിക്കാൻ ജസ്‌റ്റിസ്...









































