Fri, Nov 13, 2026
29 C
Dubai

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. വയനാട്ടിൽ ഇന്നലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധിയായിരുന്നു. 45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421...

ഈ മാസത്തെ ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഈ മാസത്തെ ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. 900 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് അനുവദിച്ചിരിക്കുന്നത്. അഞ്ചു മാസത്തെ പെൻഷൻ കുടിശിക നൽകാനുണ്ട്. ഇതിൽ...

നിപ മരണം; കേന്ദ്ര സംഘം കേരളത്തിലേക്ക്- ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവ്

കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആറുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിൽസയിൽ...

98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറിയില്ല; തിരച്ചിൽ ഇനി ഗംഗാവലി പുഴയിലേക്ക്

ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ അതീവ ദുഷ്‌കരം. മണ്ണിടിച്ചിലിൽ റോഡിലേക്ക് വീണ 98 ശതമാനം മണ്ണും നീക്കിയെന്നും, ഇത്രയും തിരഞ്ഞിട്ടും...

ലോറിയുടെ കാബിന് രാജ്യാന്തര നിലവാരം; മണ്ണ് മൂടിയാലും തകരില്ല- അർജുനായി പ്രതീക്ഷ

തിരുവനന്തപുരം: ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേരളം മുഴുവൻ അർജുൻ ജീവനോടെ തിരിച്ചുവരുമെന്ന...

കണ്ണൂരിൽ കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു; ആളപായമില്ല

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു. ആളപായമില്ല. മാവുള്ള കണ്ടി പറമ്പിൽ ബാബുവിന്റെയും ടി പ്രനീതിന്റേയും വീടുകളാണ് തകർന്നത്. 20 വർഷം മുൻപ് പ്രവർത്തനം നിർത്തിയ ക്വാറിയാണ് ഇടിഞ്ഞത്....

കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യുവതി മരിച്ചു; ഡോക്‌ടർക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിന് പിന്നാലെ അബോധാവസ്‌ഥയിലായി മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു. മലയിൻകീഴ് സ്വദേശിനി കൃഷ്‌ണ തങ്കപ്പനാണ് (28) മരിച്ചത്. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ...

50ലേറെ ഭീകരർ അതിർത്തികടന്നു; ജമ്മു കശ്‌മീരിൽ കമാൻഡോകളെ വിന്യസിച്ച് കേന്ദ്രം

ശ്രീനഗർ: ഭീകരാക്രമണം തുടർക്കഥയാകുന്ന ജമ്മു കശ്‌മീരിൽ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ. പാകിസ്‌ഥാനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ 500 പാര സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ...
- Advertisement -