Wed, Jul 1, 2026
32.7 C
Dubai

കോൺഗ്രസിന് വീണ്ടും തിരിച്ചടി; വിഎം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല

കോഴിക്കോട്: കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മേയർ സ്‌ഥാനാർഥിയായ സംവിധായകൻ വിഎം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഇതോടെ വിഎം വിനുവിന് കോർപറേഷനിലേക്ക് മൽസരിക്കാൻ സാധിക്കില്ല. മൽസരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിലെ...

തിരുവനന്തപുരത്ത് നടുറോഡിൽ കൊലപാതകം; 19-കാരൻ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: നഗരഹൃദയത്തിൽ നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശി അലൻ ആണ് മരിച്ചത്. തൈക്കാട് സ്‌കൂളിന് സമീപത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന്...

പുതുക്കിയ ക്ഷേമപെൻഷൻ 20 മുതൽ; ഈമാസം 3600 രൂപ ലഭിക്കും

തിരുവനന്തപുരം: പുതുക്കിയ ക്ഷേമപെൻഷൻ ഈമാസം 20 മുതൽ വിതരണം ചെയ്യും. നവംബറിലെ 2000 രൂപയും ഇതിനൊപ്പം കുടിശികയായി ബാക്കിയുള്ള 1600 രൂപയും വിതരണം ചെയ്യും. ഇതോടെ ഒരാൾക്ക് ഈമാസം 3600 രൂപ ലഭിക്കും. നേരത്തെയുണ്ടായിരുന്ന...

സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസ്; ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ

ധാക്ക: ബംഗ്ളാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ. ദി ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ളാദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈവർഷം ഓഗസ്‌റ്റ് മൂന്നിനാണ്...

‘അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാർ, പരിതാപകരമായ അവസ്‌ഥ’; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്‌ഥയാണെന്നും ജസ്‌റ്റിസ്‌ എ. ബദറുദീൻ വിമർശിച്ചു. ഐഎൻടിയുസി...

കേരളത്തിൽ 7.9% സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം; നേരത്തെ അറിയാം, ചികിൽസിക്കാം

സ്‌ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. നിലവിൽ ഇന്ത്യയിലെ സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം ബാധിക്കുന്നത് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ 7.9 ശതമാനത്തോളം സ്‌ത്രീകളിൽ സെർവിക്കൽ...

മൃഗങ്ങളുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിൽസ; നിയമ ഭേദഗതിയുമായി കർണാടക

ബെംഗളൂരു: നായ, പാമ്പ്, മറ്റു മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ അടിയന്തിര ചികിൽസ ഉറപ്പുവരുത്തണമെന്ന നിയമ ഭേദഗതിയുമായി കർണാടക ആരോഗ്യവകുപ്പ്. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്‌റ്റാബ്ളിഷ്‌മെന്റ് ആക്‌ടിലെ സെക്ഷൻ...

മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; റോഡിൽ ഗർത്തം, വീടുകളിൽ വെള്ളം ഇരച്ചെത്തി

കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളവും കയറി. പുലർച്ചയോടെയാണ് പൈപ്പ് പൊട്ടിയത്. കാലപ്പഴക്കം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് വിവരം. റോഡിൽ ചെറിയ ഗർത്തം രൂപപ്പെട്ടു. ഇന്നും നാളെയും പ്രദേശത്ത്...
- Advertisement -