മഴ കനക്കും; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്, വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. നാളെ മലപ്പുറം,...
എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈൽ ആക്രമണവുമായി ഇറാന്റെ തിരിച്ചടി
ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടൽ തുടരുന്നു. ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്. അതിനിടെ, പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കം...
അഹമ്മദാബാദ് വിമാനാപകടം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ
അഹമ്മദാബാദ്: വിമാനാപകടത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപവീതം നൽകും. നേരത്തെ ടാറ്റ സൺസ് പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സഹായത്തിന് പുറമെയാണിത്. വിമാനദുരന്തത്തിൽ 274 പേരുടെ മരണമാണ്...
കൊട്ടിയൂരിൽ കുളിക്കുന്നതിനിടെ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു; രക്ഷപ്പെടുത്തി
കണ്ണൂർ: കൊട്ടിയൂരിൽ ബാവലിപ്പുഴയിൽ കുളിക്കുന്നതിനിടെ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു. ശനിയാഴ്ച അച്ഛനോടൊപ്പം കൊട്ടിയൂർ വൈശാഖോൽവത്തിൽ പങ്കെടുക്കാനെത്തിയ കുട്ടിയാണ് ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്. കുട്ടി ഒഴുകിപോകുന്നത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ പുഴയിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....
ലോർഡ്സിൽ പുതുചരിത്രം; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് കന്നി കിരീടം
ലണ്ടൻ: ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കന്നി കിരീടം. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലാണ് പേസ് ബോളർമാരുടെ സർവാധിപത്യത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസീസിനെ ദക്ഷിണാഫ്രിക്ക...
അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്, കോഴിക്കോട് ഖനനത്തിന് നിരോധനം
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനത്തേക്കും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്...
തകരാറുകൾ പരിഹരിച്ചു; ആക്സിയോം-4 വിക്ഷേപണം 19ന് നടത്താൻ ശ്രമം
ന്യൂയോർക്ക്: പലതവണ മാറ്റിവെച്ച, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4 വിക്ഷേപണം ഈ മാസം 19ന് നടത്താൻ ശ്രമം. തകരാറുകൾ പരിഹരിച്ചു. ദൗത്യം ഈ മാസം 19ന്...
സീതയുടേത് കൊലപാതകം? കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തൽ; ഭർത്താവ് കസ്റ്റഡിയിൽ
തൊടുപുഴ: ഇടുക്കി പീരുമേട്ടിൽ വീട്ടമ്മയായ സീത മരിച്ചത് കാട്ടാനയുടെ ആക്രമണത്തിൽ അല്ലെന്ന് കണ്ടെത്തൽ. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്നാണ് ഫോറൻസിക് സർജൻ നൽകുന്ന പ്രാഥമിക വിവരം. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.
സീതയുടെ...







































