കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു
ഇരിക്കൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസേബിന്റെയും റഷീദയുടെയും മകൻ സി മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. ഇരിക്കൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ...
സംസ്‌ഥാനത്ത് ചൂട് കൂടുന്നു; കടകളിൽ കുടിവെള്ള ബോട്ടിലുകൾ വെയിലത്ത് വയ്‌ക്കരുത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. സംസ്‌ഥാനത്ത് ചൂട് പതിവിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര...
ബ്രൂവറിയിൽ കർഷകർക്ക് ആശങ്ക, സർക്കാർ പിൻമാറണം; കടുത്ത എതിർപ്പുമായി സിപിഐ
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത എതിർപ്പുമായി സിപിഐ. വിഷയത്തിൽ കർഷകർക്ക് ആശങ്കയുണ്ടെന്നും, സംസ്‌ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും സിപിഐ...
‘മദ്യനിർമാണത്തിന് അനുമതി നൽകിയത് മറ്റ് വകുപ്പുകൾ അറിയാതെ, എന്തിനിത്ര രഹസ്യ സ്വഭാവം?’
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വീണ്ടും രംഗത്ത്. ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യനിർമാണ പ്ളാന്റുകൾ അനുവദിച്ചത്...
ഇവർ വെറും കാഴ്‌ചക്കാരല്ല; ഇവിടെ ഉൽസവം നടത്തുന്നത് സ്‌ത്രീകൾ
തിരുവല്ല: ഇത്തവണ മണിപ്പുഴ പൊരുന്നനാർക്കാവ് ദേവീക്ഷേത്രത്തിലെ ഉൽസവകമ്മിറ്റി നയിക്കുന്നത് വനിതകൾ. ഉൽസവക്കമ്മിറ്റിയിലെ പ്രധാന സ്‌ഥാനങ്ങളിലെല്ലാം വനിതകളാണ്. പൊതുവെ ഉൽസവങ്ങളിലും മറ്റ് ആഘോഷങ്ങളിലും സ്‌ത്രീകൾ പലപ്പോഴും കാഴ്‌ചക്കാരുടെ സ്‌ഥാനത്തായിരിക്കും. ഊട്ടുപുരയിലെ പാത്രം കഴുകലും, പൂക്കളൊരുക്കലുമടക്കം...
നൂറാം ദൗത്യം; എൻവിഎസ്-02 വിക്ഷേപണം വിജയം, അഭിമാന നെറുകയിൽ ഐഎസ്ആർഒ
ശ്രീഹരിക്കോട്ട: നൂറാം വിക്ഷേപണം സമ്പൂർണ വിജയമാക്കി, അഭിമാനത്തിന്റെ നെറുകയിലേറിയിരിക്കുകയാണ് ഐഎസ്ആർഒ. ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02വിനെ ചരിത്ര ദൗത്യത്തിൽ ജിഎസ്‌എൽവി-എഫ്15 ലോഞ്ച് വെഹിക്കിൾ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
രാവിലെ 6.23ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെനറ്റിലെ...
മഹാ കുംഭമേള; അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 15 മരണം
പ്രയാഗ്‌രാജ്: മഹാ കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 15 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. മഹാ കുംഭമേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെയായിരുന്നു അപകടം. ബാരിക്കേഡുകൾ തകർത്ത് ജനക്കൂട്ടം...
അഞ്ചുപേരെ കൊല്ലാൻ ഉദ്ദേശിച്ചു, കുറ്റബോധമില്ല; ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും
പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കും. പോലീസ് കസ്‌റ്റഡി അപേക്ഷയും നൽകും. രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ രണ്ടു രാത്രിയും...







































