ആരോപണങ്ങളിൽ കഴമ്പില്ല; എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ്?
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിർമാണം, കുരുവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി...
വയനാട് പുനരധിവാസം; ടൗൺഷിപ്പ് നിർമാണം എങ്ങനെ? പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് യോഗം. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് നിർമാണം എങ്ങനെ വേണം എന്നതിലും ആരെ ഏൽപ്പിക്കണമെന്നതിലും...
ഉപയോഗിച്ച വാഹനങ്ങൾക്ക് ജിഎസ്‌ടി ഉയർത്തി; ഇൻഷുറൻസ് പോളിസി നിരക്കിൽ തീരുമാനമായില്ല
ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിച്ച വാഹനങ്ങൾ കമ്പനി വിൽപ്പന നടത്തുമ്പോൾ ജിഎസ്‌ടി 18 ശതമാനമായി ഉയർത്തി. നിലവിൽ ഇത് 12 ശതമാനമാണ്. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും.
ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ...
നിർണായക ചുവടുവെപ്പുമായി ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസും; കരാറിൽ ഒപ്പുവെച്ചു
ബെംഗളൂരു: ബഹിരാകാശ രംഗത്ത് നിർണായക ചുവടുവെപ്പുമായി ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസും. മേഖലയിൽ കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും കരാർ ഒപ്പിട്ടു. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ...
കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; വില്ലൻ ഗൃഹപ്രവേശ ചടങ്ങിലെ വെൽക്കം ഡ്രിങ്ക്?
കൊച്ചി: കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണം ഒരു ഗൃഹപ്രവേശ ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്ന് സംശയം. ഈ മാസം 17ന് നടന്ന ഒരു ഗൃഹപ്രവേശ ചടങ്ങിൽ വെൽക്കം ഡ്രിങ്ക് ആയി നൽകിയ വെള്ളത്തിൽ നിന്നാണോ...
ക്രിസ്‌മസ്-ന്യൂ ഇയർ യാത്രാ തിരക്ക്; കേരളത്തിലേക്ക് പത്ത് സ്‌പെഷ്യൽ ട്രെയിനുകൾ
ന്യൂഡെൽഹി: അവധിക്കാലത്ത് ഇനി തിരക്കില്ലാതെ വീട്ടിലെത്താം. ക്രിസ്‌മസ്- ന്യൂ ഇയർ സീസണിലെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പത്ത് സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം...
അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത; ഹരജി തള്ളി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.
കേസിൽ സാക്ഷിവിസ്‌താരമടക്കം...
കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും
കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃ സഹോദരനെയും വെടിവെച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ വെവ്വേറെ അനുഭവിക്കണം....







































