ബിരിയാണിയിൽ പുഴുവെന്ന് തെറ്റിദ്ധരിച്ച് രാമനാട്ടുകരയിലെ ഹോട്ടലിൽ യുവാവിന്റെ അതിക്രമം
കോഴിക്കോട്: ഹോട്ടലിൽ നിന്ന് പാഴ്‌സലായി വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്ന് പറഞ്ഞ് യുവാവിന്റെ അതിക്രമം. കോഴിക്കോട് രാമനാട്ടുകരയിലെ എയർപോർട് റോഡിൽ പാലക്കൽ ബിരിയാണി സെന്ററിലാണ് സംഭവം. ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആരോപിച്ച് ഹോട്ടലിലെത്തി ബഹളമുണ്ടാക്കിയ...
കരിപ്പൂരില്‍ അഞ്ച് യാത്രികരില്‍ നിന്നായി 3.71 കോടിയുടെ സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണമാണ് പിടികൂടിയത്. അഞ്ചുപേരിൽ നിന്നായാണ് ഇത്രയും സ്വർണം പിടികൂടിയത്.
തൃശൂർ സ്വദേശി നിതിൻ ജോർജ്, കാസർഗോഡ്...
വടകരയിൽ തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്
കോഴിക്കോട്: വടകരയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. വില്യാപ്പള്ളിയിലും തോടന്നൂരിലുമാണ് നായ്‌ക്കളുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വില്യാപ്പള്ളിയിലെ രണ്ടുപേർക്കാണ് ആദ്യം കടിയേറ്റത്. പിന്നാലെ...
വളർത്തു നായകളുടെ ആക്രമണം: രക്ഷിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കണം; മുനീർ
കോഴിക്കോട്: താമരശ്ശേരിയിൽ വളർത്തുനായകളുടെ ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിച്ചവർക്ക് എതിരെ കേസെടുത്ത പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീർ. ഇത്തരമൊരു സംഭവം കണ്‍മുന്നില്‍ നടക്കുമ്പോള്‍ അത്...
വിലങ്ങാട് മലയങ്ങാട് വീണ്ടും കാട്ടാനശല്യം; കൃഷി നശിപ്പിച്ചു
വാണിമേൽ: വിലങ്ങാട് മലയങ്ങാട് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കൃഷിഭൂമിയിൽ അഞ്ച് ആനകളാണ് ഇത്തവണ എത്തിയത്. പുറ്റുമണ്ണിൽ തങ്കച്ചൻ, കവൂർ മൊയ്‌തുഹാജി, അബു വാണിമേൽ എന്നിവരുടെ പറമ്പുകളിൽ ഇറങ്ങിയ ആനകൾ നിരവധി റബർമരങ്ങൾ നശിപ്പിച്ചു. പ്രദേശവാസികൾ...
ഭാര്യയാണെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടി; യുവാവ് കസ്‌റ്റഡിയിൽ
കോഴിക്കോട്: ഭാര്യയാണെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് നൻമണ്ട സഹകരണ ബാങ്കിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് സംഭവം.
നൻമണ്ട സ്വദേശിയായ മാക്കാടമ്പാത്ത് ബിജു ബാങ്കിലെത്തി ഒരു ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിക്കുക ആയിരുന്നു....
കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു
കോഴിക്കോട്: ചെറുകുളത്തൂര്‍ എസ് വളപ്പില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. നാല് തൊഴിലാളികള്‍ അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കെട്ടിടാവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ ആറ് തൊഴിലാളികളെ രക്ഷപെടുത്തി.
ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല...
മഴ ശക്‌തം; കാലിക്കറ്റ് സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി വച്ചു
കോഴിക്കോട്: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പരീക്ഷാ കൺട്രോളർ സിസി ബാബുവാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ...







































