Mon, Nov 9, 2026
29 C
Dubai

ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി കരണ്ടോട് തൊടുവയിൽ സബീലി(33)നെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ നാദാപുരം കോടതിയിൽ...

കഞ്ചാവ് കേസ് പ്രതികൾ എക്‌സൈസ് ഓഫിസ് അടിച്ചുതകർത്തു

കോഴിക്കോട്: കഞ്ചാവ് കേസ് പ്രതികൾ എക്‌സൈസ് ഓഫിസ് അടിച്ചു തകർത്തു. നരയംകുളം സ്വദേശി ലതീഷ്, കായണ്ണ സ്വദേശി ശ്യാം എന്നിവർ ചേർന്ന് കോഴിക്കോട് പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്‌ടറുടെ ഓഫിസാണ് അടിച്ചു തകർത്തത്. ഇന്ന്...

കരിപ്പൂരിൽ 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 25 കോടിയോളം രൂപ വിലവരുന്ന അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. ആഫ്രിക്കൻ സ്വദേശിയായ യുവതിയാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായത്. ഇന്ന്...

കോഴിക്കോട് വട്ടച്ചിറയിൽ ആയുധധാരികളായ മാവോയിസ്‌റ്റുകൾ എത്തിയതായി റിപ്പോർട്

കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി വട്ടച്ചിറയിൽ ആയുധധാരികളായ മാവോയിസ്‌റ്റുകൾ എത്തിയതായി റിപ്പോർട്. കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ രണ്ട് വീടുകളിലാണ് മാവോയിസ്‌റ്റ് സംഘം എത്തിയത്. തുടർന്ന് വീടുകളിൽ നിന്ന് അരിയും തക്കാളിയും വാങ്ങികൊണ്ടുപോയതായാണ്...

കടയുടമയെ ആക്രമിച്ച് കവർച്ച; പിന്നിൽ എട്ടംഗ സംഘമെന്ന് പോലീസ്

കോഴിക്കോട്: നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടമയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. നാല് ബൈക്കുകളിലായി എത്തിയ...

മാവോയിസ്‌റ്റ് വ്യാജേന പണം തട്ടാൻ ശ്രമം; മലപ്പുറം സ്വദേശി അറസ്‌റ്റിൽ

കോഴിക്കോട്: മാവോയിസ്‌റ്റ് എന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. മലപ്പുറം തിരൂർ ആതവനാട് വരിക്കോടൻ വീട്ടിൽ റഷീദ് (40) ആണ് അറസ്‌റ്റിലായത്‌. വിവിധ സിം കാർഡുകളിൽ നിന്നായി ഇയാൾ...

കോഴിക്കോട് സ്‌പാ കേന്ദ്രീകരിച്ച് പെൺവാണിഭം; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിൽ സ്‌പാ കേന്ദ്രീകരിച്ച് പെൺവാണിഭം. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌പാ മാനേജർ മാനന്തവാടി സ്വദേശി പിഎസ് വിഷ്‌ണു, മഞ്ചേരി സ്വദേശി മഹ്‌റൂഫ് എന്നിവരാണ് അറസ്‌റ്റിലായത്‌. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്...

കാപ്പാട് ബീച്ച് തുറന്നു; കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

കോഴിക്കോട്: കർശന നിയന്ത്രണങ്ങളോടെ കൊയിലാണ്ടി കാപ്പാട് ബീച്ച് തുറന്നു. സന്ദർശകർക്ക് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് ജില്ലയിൽ രോഗ സ്‌ഥിരീകരണത്തിന്റെ തോത് കുറഞ്ഞതോടെയാണ് കാപ്പാട്...
- Advertisement -