കഞ്ചാവ് കേസ് പ്രതികൾ എക്‌സൈസ് ഓഫിസ് അടിച്ചുതകർത്തു

By Staff Reporter, Malabar News
excise
Representational Image
Ajwa Travels

കോഴിക്കോട്: കഞ്ചാവ് കേസ് പ്രതികൾ എക്‌സൈസ് ഓഫിസ് അടിച്ചു തകർത്തു. നരയംകുളം സ്വദേശി ലതീഷ്, കായണ്ണ സ്വദേശി ശ്യാം എന്നിവർ ചേർന്ന് കോഴിക്കോട് പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്‌ടറുടെ ഓഫിസാണ് അടിച്ചു തകർത്തത്.

ഇന്ന് വൈകീട്ടോടെയാണ് സംഭവം. പ്രതികൾ ഓഫിസില്‍ കയറി കൈയ്യേറ്റം ചെയ്‌തെന്നും ഓഫിസിന്റെ ബോർഡുകളും ചില്ലുകളും തകർത്തെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.

ആക്രമണം നടത്തിയ ശ്യാമിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. എന്നാൽ ലതീഷ് ഓടി രക്ഷപ്പെട്ടു. ഔദ്യാഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.

Malabar News: ആറളത്ത് കൊമ്പനാന ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലുമേറ്റ മുറിവ് മൂലം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE