സ്വയം പ്രഖ്യാപിത ദിവ്യന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ? മോദിയെ ട്രോളി തരൂർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ വാദത്തെയാണ് ശശി തരൂർ പരിഹസിച്ചത്. പ്രധാനമന്ത്രി ദിവ്യനാണെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോയെന്ന്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറ് സംസ്‌ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്.
ഡെൽഹിയിലെയും ഹരിയാനയിലെയും എല്ലാ...
ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് ദുരൂപയോഗം ചെയ്‌തു; പ്രജ്വൽ രേവണ്ണയ്‌ക്ക് നോട്ടീസ്
ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണയ്‌ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. ചട്ടം ലംഘിച്ച് ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് ദുരൂപയോഗം ചെയ്‌തതിന് കാരണം കാണിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്....
ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി; ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്. ബംഗാളിലെ 2010ന് ശേഷമുള്ള ഒബിസി സർട്ടിഫിക്കറ്റുകളാണ് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. അഞ്ചുലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ്...
സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ ഏഴ് മാവോയിസ്‌റ്റുകളെ വധിച്ചു
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ, ബസ്‌തർ, ദന്തേവാഡ ജില്ലകളുടെ ട്രൈ ജങ്ഷനായ അബുജ്‌മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവ സ്‌ഥലത്ത് നിന്ന് ആയുധങ്ങളും മറ്റു സാമഗ്രികളും...
അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഹേമന്ത് സോറൻ ജാമ്യാപേക്ഷ പിൻവലിച്ചു
ന്യൂഡെൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. അപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. ഹരജി സ്വീകരിച്ചാൽ ജാമ്യാപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി...
സമരം ശക്‌തമാക്കും; നേതാക്കളുടെ വീട് വളയാൻ കർഷകർ- ബിജെപിക്ക് ആശങ്ക
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് നൂറാം ദിവസം പൂർത്തിയാകുന്ന നാളെ മുതൽ സമരം ശക്‌തമാക്കാൻ ഒരുങ്ങി കർഷകർ. ബിജെപി നേതാക്കളുടെ വീട് വളഞ്ഞ് പ്രതിഷേധിക്കാനാണ് നേതാക്കളുടെ തീരുമാനം. ദേശീയ പാതകളിൽ ട്രാക്‌ടറുകൾ നിരത്തി...
17-കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവം; പിതാവ് അറസ്‌റ്റിൽ
പൂനെ: 17-കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പിതാവിനെ പൂനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂർവമായ അശ്രദ്ധ,...








































