ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കും? അഭ്യൂഹം ശക്‌തം

കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫഡ്‌നാവിസ് കുടുംബസമേതം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് അഭ്യൂഹം സജീവമായത്.

By Trainee Reporter, Malabar News
devendra-fadnavis_2020-Nov-23
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കുമെന്ന അഭ്യൂഹം ശക്‌തം. കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫഡ്‌നാവിസ് കുടുംബസമേതം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് അഭ്യൂഹം സജീവമായത്.

മികച്ച സംഘാടകനെന്ന സൽപ്പേര്, വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന ശൈലി, പ്രസംഗപാടവം, രാഷ്‌ട്രീയ തന്ത്രങ്ങളിലെ മികവ്, പ്രായക്കുറവ് തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുള്ള ഫഡ്‌നാവിസിന് അനുകൂലമായുണ്ട്. ആർഎസ്എസിന്റെ ശക്‌തമായ പിന്തുണയും നാഗ്‌പൂരിൽ നിന്നുള്ള ബ്രാഹ്‌മണ സമുദായാംഗമായ അദ്ദേഹത്തിനുണ്ട്.

ഒക്‌ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്‌ട്രയിൽ ബിജെപിയുടെ മുഖമായ ഫഡ്‌നാവിസിനെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിൽ പാർട്ടിക്ക് ആശങ്കയുണ്ട്. തലയെടുപ്പുള്ള മറ്റൊരു നേതാവ് സംസ്‌ഥാന ബിജെപിയിലില്ല. തൽക്കാലം ഉപമുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിലനിർത്തി ദേശീയ വർക്കിങ് പ്രസിഡണ്ട് ആക്കി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷ പദവിയിലേക്ക് ഉയർത്തുകയെന്ന നിർദ്ദേശവും പരിഗണനയിലുണ്ട്.

Most Read| ഉരുൾപൊട്ടൽ ഉൽഭവം 1550 മീറ്റർ ഉയരത്തിൽ നിന്ന്; ഇല്ലാതായത് 21.25 ഏക്കർ ഭൂമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE