കോവിഡിനൊപ്പം ഡെങ്കിപ്പനിയും; കണ്ണൂരിൽ ആശങ്ക
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കണ്ണൂരിൽ ഡെങ്കിപ്പനി ആശങ്കയും ഉയരുന്നു. ഇതുവരെ 19 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിൽ ഒരാൾ മരിച്ചതായും വിവരമുണ്ട്. ഇതിനെ തുടർന്ന് ആരോഗ്യവിഭാഗം...
പറമ്പിക്കുളത്ത് 13 കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തി
പാലക്കാട്: പറമ്പിക്കുളം കടുവാസങ്കേതത്തിൽ നവംബർ മുതൽ ജനുവരി വരെ നടത്തിയ നിരീക്ഷണത്തിൽ പ്രായപൂർത്തിയായ രണ്ടെണ്ണമുൾപ്പടെ 13 കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തി. 45 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിൽ 35 കടുവകളാണ് കടുവാസങ്കേതത്തിലെ നിരീക്ഷണ...
പോക്‌സോ കേസ്; മുൻ യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ
കോഴിക്കോട്: പോക്‌സോ കേസിൽ പൊതുപ്രവർത്തകൻ അറസ്‌റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ നേതാവും കാമരാജ് കോൺഗ്രസ് ഭാരവാഹിയുമായ തിരുവള്ളൂർ മുരളിയെ കോഴിക്കോട് പേരാമ്പ്ര പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ നവംബറിൽ 12 വയസ് പ്രായമുള്ള...
കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു
കണ്ണൂർ: സെൻട്രൽ ജയിലിൽ ജീവനക്കാർക്കും തടവുകാർക്കും ഉൾപ്പടെ 71 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഈ മാസം 20ന് നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് രണ്ടു ജീവനക്കാർക്കും 69 തടവുകാർക്കും രോഗം ബാധിച്ചതായി സ്‌ഥിരീകരിച്ചത്.
നേരത്തെയും...
ജില്ലയിൽ കർശന നിയന്ത്രണം; പോലീസ് പരിശോധനയും ശക്‌തം
കണ്ണൂർ: ജില്ലയിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. സ്വകാര്യ വാഹനങ്ങളും ചുരുക്കം ചില ചരക്കു വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് പരിശോധന ശക്‌തമാക്കിയിട്ടുണ്ട്.
സത്യവാങ്മൂലം അടക്കമുള്ള യാത്രയുടെ ഉദ്ദേശം വ്യക്‌തമാക്കുന്ന രേഖകൾ ഉണ്ടെങ്കിൽ...
യുവാക്കൾ സേവന രംഗത്ത് കർമ നിരതരാവുക; എസ്‌വൈഎസ്
മലപ്പുറം: യുവാക്കൾ സേവന രംഗത്ത് കർമ നിരതരാകണമെന്നും കോവിഡ് രണ്ടാം തരംഗം നാടിന്റെ ദുരന്തമായി മാറുന്ന പ്രത്യേക സാഹചര്യത്തിൽ അശരണർക്ക് സാന്ത്വനമേകാൻ രംഗത്തുണ്ടാകണമെന്നും എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ അസൈനാർ...
ഷാൾ കഴുത്തിൽ കുടുങ്ങി 8 വയസുകാരന് ദാരുണാന്ത്യം
വളാഞ്ചേരി: കളിക്കിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി 8 വയസുകാരന് ദാരുണാന്ത്യം. പുറമണ്ണൂർ കണക്കത്തൊടി പല കണ്ടത്തിൽ മുഹമ്മദ് യൂനസിന്റെ മകൻ മുഹമ്മദ് ഷാദിലാണ് (8) മരിച്ചത്. പുറമണ്ണൂർ മജ്‍ലിസ് സ്‌കൂൾ രണ്ടാം ക്ളാസ്...
സർക്കാരിന് പിന്തുണ; വാക്‌സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭയും
പട്ടാമ്പി: സർക്കാരിന്റെ വാക്‌സിനേഷൻ പ്രവർത്തനങ്ങളെ പിന്തുണച്ച് വാക്‌സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭ. സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് നഗരസഭയാവുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും വാക്‌സിൻ സ്വീകരിക്കുന്നതോടൊപ്പം വാക്‌സിൻ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ...








































