പാലക്കാട് കുതിരയോട്ടം; കൂടുതൽ പേർ അറസ്‌റ്റിൽ
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തത്തമംഗലത്ത് കുതിരയോട്ട മൽസരം സംഘടിപ്പിച്ച ആളുകൾക്കെതിരെ കൂടുതൽ നടപടികളുമായി പോലീസ്. അങ്ങാടി വേല കമ്മറ്റിയിലെ 18 സംഘാടകരേയും 16 കുതിരയോട്ടക്കാരേയും ചിറ്റൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം...
പുലിശല്യം; പൊതുവപ്പാടത്ത് ക്യാമറക്കെണി ഒരുക്കി
മണ്ണാർക്കാട്: കോട്ടോപ്പാടം പൊതുവപ്പാടത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലിയെ പിടികൂടുന്നതിനായി ക്യാമറക്കെണി ഒരുക്കി. പുലിയെ പിടികൂടുന്നതിന് കൂട് സ്‌ഥാപിക്കുന്നതിന് മുന്നോടിയായാണ് പ്രദേശത്ത് കാമറകൾ സ്‌ഥാപിച്ചത്. പുലി എത്തിയതായി പറയുന്ന സ്‌ഥലത്ത് നാലിടങ്ങളിലായി കഴിഞ്ഞ ദിവസമാണ്...
കഞ്ചാവ് വേട്ട; വാളയാർ അതിർത്തിയിൽ 4 യുവാക്കൾ പിടിയിൽ
പാലക്കാട്: ലോറിയിൽ കടത്താൻ ശ്രമിച്ച 4 കിലോ കഞ്ചാവുമായി നാലു യുവാക്കൾ വാളയാർ അതിർത്തിയിൽ പിടിയിൽ. കണ്ണൂർ ചേലോറ സജിത്ത് (43), മുണ്ടേരി നൗഷാദ് (39), ചേലോറ അക്ഷയ് രാജ് (23), കൊല്ലം...
പറമ്പിക്കുളത്ത് 13 കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തി
പാലക്കാട്: പറമ്പിക്കുളം കടുവാസങ്കേതത്തിൽ നവംബർ മുതൽ ജനുവരി വരെ നടത്തിയ നിരീക്ഷണത്തിൽ പ്രായപൂർത്തിയായ രണ്ടെണ്ണമുൾപ്പടെ 13 കടുവകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തി. 45 ദിവസത്തെ നിരീക്ഷണത്തിന് ഒടുവിൽ 35 കടുവകളാണ് കടുവാസങ്കേതത്തിലെ നിരീക്ഷണ...
സർക്കാരിന് പിന്തുണ; വാക്‌സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭയും
പട്ടാമ്പി: സർക്കാരിന്റെ വാക്‌സിനേഷൻ പ്രവർത്തനങ്ങളെ പിന്തുണച്ച് വാക്‌സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭ. സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് നഗരസഭയാവുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും വാക്‌സിൻ സ്വീകരിക്കുന്നതോടൊപ്പം വാക്‌സിൻ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ...
കോവിഡ് നിയന്ത്രണം ലംഘിച്ച് കുതിരയോട്ട മൽസരം; സംഘാടകർക്ക് എതിരെ കേസ്
പാലക്കാട് : ജില്ലയിൽ ചിറ്റൂർ തത്തമംഗലത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുതിരയോട്ട മൽസരം നടത്തി. 45 കുതിരകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മൽസരം നടത്തിയത്. തുടർന്ന് ആള്‍ക്കൂട്ടം ഉണ്ടാകും വിധം ചടങ്ങ് സംഘടിപ്പിച്ചതിന് കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം...
കോവിഡ് രൂക്ഷം; ജില്ലയിൽ സ്വകാര്യ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിൽ
പാലക്കാട് : പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ജില്ലയിൽ സ്വകാര്യ ബസ് മേഖലയിൽ കടുത്ത പ്രതിസന്ധി. ഒറ്റപ്പാലം വഴിയുള്ള ഒരു വിഭാഗം ബസുകൾ സർവീസ് നിർത്തി. കോവിഡ് നിയന്ത്രണങ്ങൾക്കു പിന്നാലെ യാത്രക്കാരുടെ...
വാളയാർ കേസ്; അന്വേഷണസംഘം ഇന്ന് പാലക്കാട് എത്തും
പാലക്കാട് : വാളയാർ സഹോദരിമാരുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് പാലക്കാട് ജില്ലയിലെ വാളയാറിൽ എത്തും. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് സിബിഐ സംഘം സംഭവസ്‌ഥലത്ത് എത്തുന്നത്. വാളയാറിൽ എത്തുന്ന സംഘം...







































