കെകെ ശൈലജയടക്കം ജില്ലയിലെ എട്ട് എൽഡിഎഫ് സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും
കണ്ണൂർ: ആരോഗ്യ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനും അടക്കമുള്ളവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്‌ഥാനാർഥികളാണ് ഇന്ന് പത്രിക സമർപ്പിക്കുന്നത്.
കോവിഡ്...
പൊന്നാനി ചിത്രപ്രദർശനം ‘പൊളിക്ളിക്‌സ്’ അവസാനിച്ചു; സെക്കൻഡ് എഡിഷൻ 2022ൽ
പൊന്നാനി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സലാം ഒളാട്ടയിൽ പൊന്നാനിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പകർത്തിയ മനോഹരമായ ചിത്രങ്ങളെ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു ദിവസം നീണ്ടുനിന്ന...
വടകരയിൽ കെകെ രമ സ്‌ഥാനാർഥി; യുഡിഎഫ് പിന്തുണക്കുമെന്ന് ചെന്നിത്തല
കോഴിക്കോട്: വടകരയിൽ ആർഎംപി നേതാവ് കെകെ രമ മൽസരിക്കുമെന്നും യുഡിഎഫ് പിന്തുണക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ സ്‌ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. ജനറൽ സെക്രട്ടറി...
ഇരിക്കൂറിൽ കെപിസിസി തെറ്റ് തിരുത്തും; കെ സുധാകരൻ
കണ്ണൂർ: സ്‌ഥാനാര്‍ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഇരിക്കൂറിൽ എ ഗ്രൂപ്പുകാര്‍ രാപ്പകല്‍ സമരം ആരംഭിച്ച സാഹചര്യത്തിൽ നേതൃത്വം പ്രശ്‌നത്തിൽ ഇടപെടുന്നു. കെപിസിസിയുടെ ഭാഗത്തു തെറ്റുണ്ടെന്നും അത് തിരുത്തുമെന്നും ആക്‌ടിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എംപി...
കെകെ രമ പിൻമാറി; വടകരയിൽ കോൺഗ്രസ് സ്‌ഥാനാർഥി ജനവിധി തേടും
വടകര: ആർഎംപിക്ക് നൽകിയ വടകര സീറ്റിൽ ഇത്തവണ കോൺഗ്രസ് സ്‌ഥാനാർഥി തന്നെ മൽസരിക്കും. കെകെ രമ സ്‌ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. എന്നാൽ രമ പിൻമാറുകയായിരുന്നു. ഇതേത്തുടർന്നാണ്...
കഞ്ചാവുമായി യുവാവ് പിടിയിൽ
മാനന്തവാടി: വാഹന പരിശോധനക്കിടെ 350 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് മാനന്തവാടി കോറോം സ്വദേശിയായ പുത്തൻപീടികയിൽ പിഎച്ച് മുനീർ (29) എന്നയാളെയാണ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇയാൾ ഓടിച്ചിരുന്ന...
ബത്തേരിയില്‍ എൻഡിഎ സ്‌ഥാനാര്‍ഥിയായി മൽസരിക്കും; സികെ ജാനു
കല്‍പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്‌ഥാനാർഥിയായി സുൽത്താൻ ബത്തേരിയിൽ മൽസരിക്കുമെന്ന് സികെ ജാനു. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയർപേഴ്‌സണുമായ ജാനു...
തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് എൽഡിഎഫ് സ്‌ഥാനാർഥി
തിരൂരങ്ങാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി നിയാസ് പുളിക്കലകത്ത് മൽസരിക്കും. സിപിഐ സ്വതന്ത്ര്യ സ്‌ഥാനാർഥിയാണ് സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് പുളിക്കലകത്ത് മൽസരിക്കുന്നത്. സിപിഐ ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെയാണ്...








































