യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റ സംഭവം; പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
വടക്കഞ്ചേരി: പാളയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശിവന് വെട്ടേറ്റ സംഭവത്തിൽ പ്രതിയായ ആർഎസ്‌എസ് പ്രവർത്തകൻ വിനോദുമായി (22) പോലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടന്ന സ്‌ഥലത്തും പ്രതി രക്ഷപ്പെട്ട വഴിയിലൂടെയും പോയി തെളിവെടുത്തു....
താലൂക്ക് ഓഫിസിലെ തീപിടുത്തം; ജുഡീഷ്യൽ അന്വേഷണം വേണം- കെകെ രമ എംഎൽഎ
കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെകെ രമ എംഎൽഎ. ഒരാഴ്‌ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളിൽ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ എംഎൽഎ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും...
താലൂക്ക് ഓഫിസിലെ തീപിടുത്തം; ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് അന്വേഷണ സംഘം
വടകര: താലൂക്ക് ഓഫിസിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം. കെഎസ്‌ഇബി ഉദ്യോഗസ്‌ഥരും ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് അധികൃതരും നടത്തിയ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ട് അല്ലെന്ന് വ്യക്‌തമായത്. ഇക്കാര്യം മന്ത്രി...
താലൂക്ക് ഓഫിസിലെ തീപിടുത്തം; ആന്ധ്രാപ്രദേശ് സ്വദേശി കസ്‌റ്റഡിയിൽ
കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്‌റ്റഡിയിൽ. താലൂക്ക് ഓഫിസ് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ചയാളാണ് ഇത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് റിപ്പോർട്.
ആന്ധ്ര സ്വദേശി സതീഷ് നാരായണൻ...
ചുരംറോഡിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; രാത്രിയാത്ര ആശങ്കയിൽ
തൊട്ടിൽപ്പാലം: പക്രംതളം ചുരംറോഡിന് സമീപം കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് ചുരംറോഡിൽ നിന്നും താഴ്‌ഭാഗത്തുള്ള വനത്തിനുള്ളിൽ നാട്ടുകാർ ആനക്കൂട്ടത്തെ കണ്ടത്. കാട്ടാനകൾ ചുരംറോഡിന് സമീപം തമ്പടിച്ചിരിക്കുന്നതിനാൽ ഇതുവഴിയുള്ള രാത്രിയാത്ര ഭീഷണിയിലാണ്.
അഞ്ച് ആനകളാണ് ഇവിടെ...
താലൂക്ക് ഓഫിസിലെ തീപിടുത്തം; പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും
കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 11 ഉദ്യോഗസ്‌ഥരാണ് സംഘത്തിലുള്ളത്.
അട്ടിമറി സാധ്യതയടക്കം...
കോഴിക്കോട് ഏഴുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു
കോഴിക്കോട്: ഉള്ള്യേരിയില്‍ ആനവാതിലില്‍ ഏഴുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. എരവത്തുകണ്ടി ഫൈസല്‍- നസീറ ദമ്പതികളുടെ മകന്‍ നസീഫ് അന്‍വര്‍ ആണ് മരിച്ചത്. വാടകയ്‌ക്ക് താമസിക്കുന്ന മുണ്ടോത്തുള്ള വീടിന് സമീപത്തെ പാറക്കുളത്തിലാണ് കുട്ടി വീണത്. കോഴിക്കോട്...
പിടി തരാതെ കുറുക്കൻമൂലയിലെ കടുവ; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വയനാട്: കുറുക്കൻമൂലയിൽ ജനവാസ മേഖലയിലിറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന കടുവയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കുറുക്കൻമൂലയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള പയ്യമ്പള്ളി പുതിയടത്തെ സ്വകാര്യ സ്‌ഥാപനത്തിലെ സിസിടിവിയിലാണ് കടുവയുടെ ദൃശ്യങ്ങൾ...







































