‘കൊമ്പന്റെ’ മുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം; നടപടിയുമായി പോലീസ്

By Desk Reporter, Malabar News
Celebration by lighting a pothiri on top of the 'Kompan'; Police with action
Ajwa Travels

കൊല്ലം: ടൂറിന് പുറപ്പെടുന്നതിന് മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ‘കൊമ്പന്‍’ ബസ് ഉടമകള്‍ക്കെതിരെ നടപടിയുമായി പോലീസ്. ബസുടമകളും ഡ്രൈവര്‍മാരുമടക്കം നാല് പേര്‍ക്കെതിരെയാണ് കൊല്ലം അഞ്ചാലുംമൂട് പോലീസ് കേസെടുത്തിരിക്കുന്നത്. നിയമലംഘനം നടത്തുന്ന ടൂറിസ്‌റ്റ് ബസുകളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചു.

ജൂണ്‍ 30നാണ് കൊല്ലത്ത് ടൂറിസ്‌റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് അഭ്യാസ പ്രകടനം നടത്തിയത്. വേഗത്തില്‍ തീ പിടിക്കുന്ന പെട്രോളിയം കെമിക്കല്‍ കൊണ്ടുള്ള സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വരച്ച ചിത്രങ്ങളുള്ള ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്.

ടൂറിസ്‌റ്റ് ബസുകളില്‍ ഗ്രാഫിക്‌സ് പാടില്ലെന്നും കര്‍ട്ടന്‍ ഉപയോഗിക്കരുതെന്നുമാണ് നിയമം. അലങ്കാര ലൈറ്റുകള്‍ക്കും നിയന്ത്രണമുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ബസ് സര്‍വീസ് നടത്തിയത്.

അപകടം ക്ഷണിച്ച് വരുത്തുന്ന അതിര് കടന്നുള്ള സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ ആഘോഷ പരിപാടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. കോഴിക്കോട് താമരശേരി കോരങ്ങാട് വൊക്കേഷണല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികള്‍ വിനോദയാത്രക്ക് പോയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബസിന് മുകളില്‍ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമായിരുന്നു ആഘോഷം. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വിദ്യാർഥികളും സ്‌കൂള്‍ അധികൃതരും വ്യക്‌തമാക്കി.

Most Read:  സംസ്‌ഥാനത്ത് ജിംനേഷ്യങ്ങളുടെ പ്രവർത്തനത്തിന് ലൈസൻസ് നിർബന്ധം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE