സെൻസറിങ് പൂർത്തിയായി; ‘കാക്കിപ്പട’ ഡിസംബർ 30ന് തിയേറ്ററുകളിൽ

ക്രിസ്‌മസിന്‌ റിലീസ് ചെയ്യാനിരുന്ന സിനിമ സെൻസർ ബോർഡ് നിർദ്ദേശത്തെ തുടർന്നാണ് വൈകിയത്. സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെടുകയായിരുന്നു.

By Trainee Reporter, Malabar News
kakkipada movie
Ajwa Travels

ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’ ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയിരുന്നു. സമകാലിക പശ്‌ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രമാണ് കാക്കിപ്പട. സംവിധായകൻ ഷെബിയും ഷെജി വലിയകത്തും ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സമകാലിക പശ്‌ചാത്തലമുള്ള കഥ പറയുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ് എന്നതാണ് സോഷ്യൽ മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകളിൽ നിന്ന് ലഭിക്കുന്ന വിവരം. എസ്‌വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് നിർമാണം.

നിരഞ്‌ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്‌ഠൻ ആചാരി, ജയിൻസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ക്രിസ്‌മസിന്‌ റിലീസ് ചെയ്യാനിരുന്ന സിനിമ സെൻസർ ബോർഡ് നിർദ്ദേശത്തെ തുടർന്നാണ് വൈകിയത്. സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെടുകയായിരുന്നു. റീ സെൻസറിന് നൽകിയ ചിത്രം അംഗീകരിക്കപ്പെടുകയും 2022ലെ അവസാന റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയുമാണ്.

സംഗീതം- ജാസി ഗിഫ്റ്റ്, റോണി റാഫേൽ. പ്രശാന്ത് കൃഷ്‌ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിങ്ങും നിർവഹിക്കുന്നു. പശ്‌ചാത്തല സംഗീതം-റോണി റാഫേൽ. ഗാനരചന-ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം-സാബുറാം. മേക്കപ്പ്-പ്രദീപ് രംഗൻ. ക്രിയേറ്റിവ് ഡയറക്‌ടർ മാത്യു എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ശങ്കർ എസ്‌കെ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: ഇപി ജയരാജൻ വിവാദം; ലീഗിൽ ഭിന്നത- കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE