രാജ്യത്തെ ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്രം

By Team Member, Malabar News
Central Govt Prohibits The Wheat Export From India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് നിന്നുള്ള ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്രസർക്കാർ. പ്രാദേശികമായ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഗോതമ്പ് കയറ്റുമതി നിർത്തിവെക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ദശാബ്‌ദത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഗോതമ്പ് വില എത്തിയിരുന്നു.

ഗോതമ്പ് വിലയിൽ വലിയ വർധന ഉണ്ടായിട്ടും സർക്കാർ കയറ്റുമതി തുടരുന്നതിൽ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും എതിർപ്പ് ഉയർന്നിരുന്നു. കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്നായിരുന്നു വിമർശനം. ഇതേ തുടർന്നാണ് ഇപ്പോൾ കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപാദന രാജ്യമാണ് ഇന്ത്യ.

Read also: പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും; കെഎസ്ആർടിസിയിൽ നിലപാട് കടുപ്പിച്ച് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE