സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിൽ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ,കർണാടക ,ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ല.

അതേസമയം, പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശബരിമലയിൽ ഇന്ന് തീർഥാടനം വിലക്കി. ശബരിമല മേഖലയിൽ ഇന്നലെ മുതൽ കനത്ത മഴയാണ്. പമ്പാ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയേക്കുമെന്ന് സൂചനയുണ്ട്. തീർഥാടകർ പമ്പയിൽ ഇറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ത്രിവേണിയിൽ പമ്പ കരകവിഞ്ഞിരുന്നു.

മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പിലും നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇടുക്കി അണക്കെട്ടില്‍ 2399.68 അടിയായാണ്‌ ജലനിരപ്പ്‌ ഉയര്‍ന്നത്‌. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക്‌ തുറന്നുവിടുന്നുണ്ട്‌. മുല്ലപ്പെരിയാറില്‍ 140.9 അടിയാണ്‌ ജലനിരപ്പ്‌. വൃഷ്‌ടി പ്രദേശത്ത്‌ കഴിഞ്ഞ ദിവസം വൈകിട്ടോടെ മഴ ലഭിച്ചതിനാല്‍ നീരൊഴുക്ക്‌ വര്‍ധിച്ചതാണ്‌ ജലനിരപ്പ്‌ ഉയരാന്‍ കാരണം.

Also Read: ‘മുല്ലപ്പെരിയാറിൽ വിള്ളലുകളില്ല, ജലനിരപ്പ് 142 അടിയാക്കണം’; തമിഴ്‌നാട് സുപ്രീം കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE