സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്‌റ്റിൽ

By News Desk, Malabar News
arrest in Kasargod
Ajwa Travels

കൊച്ചി: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജുവിനെയാണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്. ഷോർട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ചാണ് കുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് രാജു പീഡനത്തിന് ഇരയാക്കിയത്.

തുടർന്ന്, പുറത്തുപറയരുതെന്ന് ആവശ്യപ്പെടുകയും എതിർത്ത കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാൽ, കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പോക്‌സോ കേസ് ചുമത്തിയാണ് ഇയാളെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

Also Read: സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE