ഭയവും ആകാംക്ഷയും നിറച്ച് പുതിയ ടീസർ; ‘ചതുർമുഖം’ നാളെ തിയേറ്ററുകളിൽ

By Staff Reporter, Malabar News
The film theater sector is back in crisis

സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്‌നോ- ഹൊറർ ചിത്രം ‘ചതുർമുഖ’ത്തിന്റെ പുതിയ ടീസർ പുറത്ത്. മഞ്‌ജു വാര്യരും സണ്ണിവെയ്‌നും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ മാസം എട്ടിനാണ് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത്. രഞ്‌ജിത്ത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം കഥയിലെ പുതുമ കൊണ്ടും അവതരണ മികവുകൊണ്ടും പ്രേക്ഷകമനം കീഴടക്കുമെന്നുറപ്പ്.

ഭീതിയും ആകാംക്ഷയും അതിലുപരി നിഗൂഢതയും ഒളിപ്പിക്കുന്ന ടീസറാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പെണ്ണിന് ഏറ്റവും പ്രധാനപ്പെട്ടത് വിദ്യാഭ്യാസമെന്ന് പറഞ്ഞു ആരംഭിക്കുന്ന ട്രെയിലർ ഏറെ നിഗൂഢതകളാണ് ഒളിപ്പിച്ചു വെക്കുന്നത്. സാങ്കേതിക വിദ്യയുടെ നൂതനവും വ്യത്യസ്‌തവുമായ കാഴ്‌ചാനുഭവം സമ്മാനിക്കുന്ന ട്രെയ്‌ലറിൽ നിന്നും മികച്ച ഒരു ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്ന സൂചനയാണ് ലഭിക്കുന്നത്.

Read Also: ഐപിഎൽ കിരീടം ഇക്കുറി ആർക്ക്; പ്രവചനവുമായി മൈക്കൽ വോൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE