ചിരഞ്‌ജീവിയും രാംചരണും ഒന്നിക്കുന്നു; ‘ആചാര്യ’ അണിയറയിൽ

By Staff Reporter, Malabar News
Acharya-
Ajwa Travels

ചിരഞ്‍ജീവി നായകനാകുന്ന ഏറ്റവും പുതിയ സിനിമ ‘ആചാര്യ‘യിൽ മകൻ രാംചരണും മുഖ്യ വേഷത്തിൽ എത്തുന്നു. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ സ്‌റ്റില്ലുകൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിലെ രാംചരണിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസായിരിക്കുകയാണ്. താരങ്ങളടക്കമുള്ളവര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ചിരഞ്‍ജീവിയെത്തുന്നത്.

സിദ്ധ എന്നാണ് ചിരഞ്‍ജീവിയുടെ മകൻ രാം ചരണിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയില്‍ മുഴുനീള കഥാപാത്രമായാണ് രാംചരൺ അഭിനയിക്കുന്നത്. അച്ഛനും മകനും മുഴുനീള കഥാപാത്രങ്ങളായി ഒരു സിനിമയില്‍ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് തെലുങ്കു സിനിമാ ലോകം.

കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. കോവിഡ് കാരണം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. എന്നാൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ചിത്രീകരണം പുനഃരാരംഭിച്ചു.  അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്.

Read Also: രാജ്യാന്തര ചലച്ചിത്ര മേളക്ക് തുടക്കമായി; ആശംസകള്‍ നേര്‍ന്ന് പ്രിയതാരങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE