തിരുവനന്തപുരം: ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ മിഥുൻ പോലീസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിന് പിന്നാലെയാണ് തർക്കം ഉണ്ടായത്.
അഭിഭാഷക വേഷത്തിൽ അല്ലാതെ എത്തിയ മിഥുനെ പോലീസ് തടഞ്ഞു. കാരണം ഇല്ലാതെ പോലീസ് സ്‌റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചതിന് ഇയാളെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. ഇതിൽ പ്രകോപിതനായ അഭിഭാഷകൻ പാറാവുകാരനെ തള്ളി താഴെയിട്ടെന്ന് പോലീസ് ആരോപിച്ചു. തുടർന്ന് തർക്കമായതോടെ മടങ്ങിയ മിഥുൻ കൂടുതൽ അഭിഭാഷകരുമായി സ്‌റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു.
അഭിഭാഷക സംഘത്തെ പോലീസ് തടഞ്ഞത് രൂക്ഷമായി വാക്കുതർക്കത്തിലേക്ക് നയിച്ചു. അതേസമയം, പോലീസ് പ്രകോപനപരമായ പെരുമാറുകയായിരുന്നുവെന്നും വിവരാവകാശ അപേക്ഷ നൽകാനാണ് സ്‌റ്റേഷനിൽ എത്തിയതെന്നും അഭിഭാഷകൻ മിഥുൻ പറഞ്ഞു.
Most Read: കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി