പുല്‍വാമയില്‍ ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് വീരമൃത്യു

By Syndicated , Malabar News
Clashes continue in Pulwama
Ajwa Travels

ശ്രീനഗർ: പുല്‍വാമയില്‍ സുരക്ഷാ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടൽ തുടരുന്നു. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികളെ സൈന്യം വളഞ്ഞിരിക്കുകയാണ്. രാജ്‌പോര ഗ്രാമത്തിലെ ഹാന്‍ജന്‍ പ്രദേശത്ത് ഇന്നലെ രാത്രിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നത്.

ജമ്മു വ്യോമസേന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടര്‍ന്നാണ് സൈന്യം സുരക്ഷാ പരിശോധന കർശനമാക്കിയത്. അതിനിടെ, വെള്ളിയാഴ്‌ച പുലര്‍ച്ചെ പാക് മേഖലയില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഡ്രോണ്‍ സൈനികര്‍ വെടിവെച്ചു തുരത്തി.

Read also: ജാതിവിവേചനം; മദ്രാസ് ഐഐടിയിൽ നിന്ന് മലയാളി അധ്യാപകന്‍ രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE