കോവിഡ് വ്യാപനം; സിഎംഎ ഫെസ്‌റ്റ് ഈ വർഷവുമില്ല

By Staff Reporter, Malabar News
cma fest
Ajwa Travels

വാഷിംഗ്ടൺ: കോവിഡ് വ്യാപനം കണക്കിലെടുത്ത് ടെന്നസിയിലെ നാഷ്‌വില്ലിൽ നടക്കുന്ന കൺട്രി മ്യൂസിക് ഫെസ്‌റ്റിവൽ (സി‌എം‌എ ഫെസ്‌റ്റ്) ഒഴിവാക്കി. തുടർച്ചയായി രണ്ടാം വർഷമാണ് ഫെസ്‌റ്റ് റദ്ദാക്കുന്നത്.

കൺട്രി മ്യൂസിക് അസോസിയേഷൻ ചൊവ്വാഴ്‌ച ജൂൺ ഇവന്റ് റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോർട് ചെയ്‌തു.

1972ൽ ‘ഫാൻ ഫെയർ’ എന്ന പേരിൽ ആരംഭിച്ച ഈ ഫെസ്‌റ്റ് രാജ്യത്തെ ഏറ്റവും പഴയ സംഗീത മേളകളിലൊന്നാണ്. കഴിഞ്ഞ വർഷവും മേള റദ്ദാക്കിയിരുന്നു.

ഫെസ്‌റ്റിനെത്തുന്ന നിരവധിയായ കലാകാരൻമാരെയും ക്രൂ അംഗങ്ങളെയും ആരാധകരെയും സുരക്ഷിതമായി ഒരുമിച്ച് കൊണ്ടുവരുന്നതിൽ നിരവധി വെല്ലുവിളികൾ ഉണ്ടെന്ന് സി‌എം‌എ സി‌ഇ‌ഒ സാറാ ട്രാഹെൻ പ്രസ്‌താവനയിലൂടെ അറിയിച്ചു. കൂടാതെ, സംഗീത മേള രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി സന്ദർശകരെ ആകർഷിക്കുമെന്നും അത് യാത്രാ നിയന്ത്രണങ്ങളെ ബാധിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം കഴിഞ്ഞ വർഷം പാസുകൾ വാങ്ങി ഈ വർഷം ഉപയോഗിക്കാൻ തീരുമാനിച്ചിരുന്ന ആളുകൾക്ക് പാസ് 2022 വരെ നിലനിർത്താൻ അവസരമുണ്ടെന്നും അല്ലാത്തവർക്ക് CMAFest.com ലൂടെ റീ ഫണ്ട് ലഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read Also: ഒരു ലക്ഷത്തിന് മുകളിലെ പണമിടപാടുകൾ അറിയിക്കണം; ബാങ്കുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE