തവനൂർ: പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച ഭിന്നശേഷി യുവതിയെ ആക്രമിച്ചതായി പരാതി. പരിക്കേറ്റ മദിരശ്ശേരി സ്വദേശി മായയെ (33) കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൻഷൻ വിതരണം ചെയ്യുന്ന തവനൂർ സഹകരണ ബാങ്കിലെ ജീവനക്കാരോട് പെൻഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പരാതിയിൽ പറയുന്നു.
Read also: ആർഎംപി ദേശീയ പാർട്ടി; യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് കെകെ രമ