ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ആം സ്‌ഥാപക ദിനാചരണത്തിൽ അധ്യക്ഷ സോണിയാ ഗാന്ധി ഉയർത്തിയ പാർട്ടി പതാക താഴെ പതിച്ചു. ഡെൽഹിയിലെ എഐസിസി ആസ്‌ഥാനത്ത് ചൊവ്വാഴ്‌ച രാവിലെ പതാക ഉയർത്തുന്നതിനിടെയാണ് ആപ്രതീക്ഷിത സംഭവം നടന്നത്.
രാവിലെ 9.45ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പതാകാ വന്ദനം നടത്തുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. സേവാദൾ പ്രവർത്തകരെ അഭിവാദ്യം ചെയ്‌തശേഷം ദേശീയഗീതാലാപനം നടന്നു. അതിനുശേഷമാണ് സോണിയാ ഗാന്ധി പാർട്ടി പതാക ഉയർത്തിയത്. കൊടിമരത്തിൽ പതാക ഉയർത്തുന്നതിനിടെ കയർ വലിച്ചപ്പോൾ കെട്ട് പൊട്ടി പതാക താഴെ വീഴുകയായിരുന്നു.
പിന്നാലെ സേവാദൾ പ്രവർത്തകർ കൊടിമരത്തിന് മുകളിൽ കയറി പതാക പുനഃസ്‌ഥാപിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനെത്തുടർന്ന് ക്ഷുഭിതയായ സോണിയാ ഗാന്ധി എഐസിസി ആസ്‌ഥാനത്തുള്ള തന്റെ മുറിയിലേക്ക് പോയി.
തുടർന്ന് സേവാദൾ പ്രവർത്തകർ ഏറെ പണിപ്പെട്ടാണ് രണ്ടാമതും പതാക ഉയർത്താനായി സോണിയ ഗാന്ധിയെ എത്തിച്ചത്.
കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ അടക്കമുള്ള നേതാക്കൾ പതാകാ വന്ദനത്തിനായി എഐസിസി ആസ്‌ഥാനത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും സ്‌ഥലത്തുണ്ടായിരുന്നു.
ക്രമീകരണങ്ങൾ കൃത്യമായി നടത്താത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
#WATCH | Congress flag falls off while being hoisted by party’s interim president Sonia Gandhi on the party’s 137th Foundation Day#Delhi pic.twitter.com/A03JkKS5aC
— ANI (@ANI) December 28, 2021
Most Read: സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി