24 മണിക്കൂറിൽ 29164 കോവിഡ് കേസുകൾ; നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

By Trainee Reporter, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 29,164 കോവിഡ് കേസുകൾ കൂടി പുതുതായി സ്‌ഥിരീകരിച്ചു. നാലുമാസത്തിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 88,74,291 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 449 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,30,519 ആയി. 4.53 ലക്ഷം പേർ നിലവിൽ കോവിഡ് ചികിൽസയിൽ കഴിയുകയാണ്. 40,791 പേർ രോഗമുക്‌തി നേടി. 82,90,371 പേർ ഇതുവരെ രോഗ മുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 83 ശതമാനമായി.

അതേസമയം കോവിഡ് വാക്‌സിൻ സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ ലോകത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിനും റഷ്യയുടെ സ്​പുട്​നിക്​ വാക്‌സിനും പരീക്ഷണം വിജയകരമാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെ അമേരിക്കൻ കമ്പനിയായ മോഡേണയും വാക്‌സിൻ പരീക്ഷണം വിജയകരമാണെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ കോവിഡ് വാക്‌സിൻ 94.5 ശതമാനം ഫലപ്രദമാണെന്നാണ് മോഡേണയുടെ വാദം.

Read also: പ്രതിദിന കോവിഡ് കണക്കുകൾ റെക്കോർഡിൽ എത്തിയെന്ന് ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE