വയനാട്: സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി. സഭയിൽ നിന്ന് പുറത്താക്കിയതിന് എതിരെ ലൂസി കളപ്പുര നൽകിയ ഹരജിയിൽ അന്തിമ വിധി വരുന്നത് വരെ കാരക്കാമല കോൺവെന്റിൽ തുടരാമെന്ന് കോടതി വിധിച്ചു.
നേരത്തെ കോൺവെന്റിൽ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് സിസ്‌റ്റർ ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോണ്‍വെന്റിനകത്ത് പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്നും മാറി താമസിച്ചാൽ സുരക്ഷ നൽകാമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. കോൺവെന്റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹരജി എത്രയും വേഗം തീർപ്പാക്കാൻ മുൻസിഫ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്‌താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.
Most Read: വെങ്ങലോടിയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി; പ്രദേശവാസികൾ ഭീതിയിൽ