കോവിഡ് ബാധിതയായ ഗർഭിണിയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ല; നവജാത ശിശു മരിച്ചു

By Desk Reporter, Malabar News
covid affected pregnant woman did not transfer the to the labor room; The newborn died
Representational Image

പാലക്കാട്: ജില്ലാ മാതൃശിശു ആശുപത്രിയില്‍ കോവിഡ് ബാധിതയായ ആദിവാസി യുവതിയെ ലേബര്‍റൂമിലേക്ക് മാറ്റാത്തതിനാൽ കുഞ്ഞ് മരിച്ചതായി ആരോപണം. യുവതി പ്രസവിച്ചത് കട്ടിലിലാണ്. നഴ്‌സുമാരെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. അട്ടപ്പാടി പാലൂര്‍ ഊരിലെ മാരിയത്താളിനാണ് ദുരനുഭവമുണ്ടായത്.

അതേസമയം, ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്‌ച ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. യുവതിയെ ആശുപത്രിയില്‍ എത്തിച്ചതു മുതല്‍ കൃത്യമായ പരിചരണം നല്‍കിയിരുന്നു എന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

“ഗര്‍ഭിണികളായ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് ദിവസമായി നവജാത ശിശുവിന് ചലനമില്ലായിരുന്നു. യുവതിക്ക് മരുന്ന് നല്‍കി പ്രസവിപ്പിക്കുകയാണുണ്ടായത്. മറിച്ചുള്ള ആക്ഷേപങ്ങള്‍ തെറ്റാണ്,”- ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രി പറഞ്ഞു.

Malabar News:  മഴ ലഭിച്ചില്ല, നെൽകർഷകർ ദുരിതത്തിൽ; ജലസേചനത്തിന് മലമ്പുഴ ഡാം തുറക്കും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE